Kerala News

സ്പ്രിങ്ക്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ, സര്‍ക്കാരിന്റെ ജാഗ്രതക്കുറവിന് തെളിവെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്

  • 20th January 2021
  • 0 Comments

സ്പ്രിങ്ക്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ശിവശങ്കറിന്റെ ഏകപക്ഷീയ ഇടപെടലുകളാണ് കരാറിന് പിന്നിലെന്ന കണ്ടെത്തലുള്ള റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തായി. ഒപ്പം സര്‍ക്കാരിന്റെ ജാഗ്രതക്കുറവിനും കൂടുതല്‍ തെളിവായി. മുഖ്യമന്ത്രിയുടെ അറിവോടെയല്ല കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിങ്ക്‌ളര്‍ കമ്പനിയെ ചുമതലപ്പെടുത്തുന്ന കരാര്‍ തയാറാക്കിയതെന്നും അദ്ദേഹത്തിന്റെ അറിവോടെയല്ല കരാര്‍ നടപ്പാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ഐടി സെക്രട്ടറിയായ എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണാധികാരം ലഭിച്ചുവെന്നും അന്വേഷണ […]

Kerala News

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ഇനി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി

  • 18th January 2021
  • 0 Comments

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ ആയി മാറുന്നതാണ്. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില്‍ പലതും […]

Kerala News

സുഗതകുമാരിയുടെ ആറന്‍മുളയിലെ വീട് സ്മാരകമാക്കും; എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ടും സ്മാരകം

  • 15th January 2021
  • 0 Comments

അന്തരിച്ച കവി സുഗതകുമാരിയുടെ ഓര്‍മ്മക്കായി ആറന്‍മുളയിലെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചു. മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും ഇവിടെ സ്ഥാപിക്കും. സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കും. എം.പി വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി അഞ്ച് കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. മലയാളം മിഷന് നാല് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Kerala News

പുതുതായി 2500 സ്റ്റാര്‍ട്ടപ്പുകള്‍; 20,000 പേര്‍ക്ക് തൊഴില്‍, 50,000 കോടി മുതല്‍മുടക്കില്‍ ഈ വര്‍ഷം വ്യവസായ ഇടനാഴി പദ്ധതി

  • 15th January 2021
  • 0 Comments

സംസ്ഥാനത്ത് പുതുതായി 2500 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ഇതിലൂടെ 20000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഈ വര്‍ഷം 50,000 കോടി മുതല്‍മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കം കുറിക്കും. റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം റബര്‍ സംഭരിക്കുന്നതിന് അമുല്‍ മോഡല്‍ സഹകരണ സംഘം രൂപീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസരംഗത്ത് 20,000 പേര്‍ക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക […]

Kerala News

സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം

  • 6th January 2021
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാതെയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. കാര്‍ഷിക നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ഭാഗങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടുമോ എന്ന് സര്‍ക്കാരിന് ആശങ്കയുണ്ടായിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയത്തില്‍ ഗവര്‍ണ്ണര്‍ ഭേദഗതി നിര്‍ദ്ദേശിച്ചിരുന്നു അതിനാല്‍ എതിര്‍പ്പുകളില്ലാതെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചത് സര്‍ക്കാരിന് ആശ്വാസമായി. കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം […]

Health & Fitness Kerala News

‘സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തും’; കെ കെ ശൈലജ ടീച്ചര്‍

  • 3rd January 2021
  • 0 Comments

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ […]

Entertainment Kerala News

ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്‌കെ നടത്തുന്നത് കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലെന്നും എകെ ബാലന്‍

  • 3rd January 2021
  • 0 Comments

കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ ബാലന്‍. വലിയ മേളകള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന് ആശങ്കയുണ്ടാകും. ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ 5000 പേരുടെ രജിസ്ട്രേഷന്‍ ആണ് നടത്തുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് നാല് വേദികളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഐഎഫ്എഫ്‌കെ കേന്ദ്രികരിക്കുന്നതെന്നത് തെറ്റായ ധാരണയാണ്. ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രദര്‍ശനവും നടത്താറുണ്ട്. ജില്ലയെ സ്‌നേഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്തുകയില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമം. […]

Kerala News

കെ-ഫോണ്‍ പദ്ധതിക്ക് മുന്നോടിയായി പോസ്റ്റുകളില്‍ നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി

  • 30th December 2020
  • 0 Comments

കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് ഭാഗമായി, ഇലക്ട്രിക് പോസ്റ്റുകളില്‍നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്ഇബിയുടെ നിര്‍ദേശം. കണ്ണൂര്‍ ഇലക്ട്രിക് സെക്ഷനിലാണ് കെഎസ്ഇബി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റു കേബിളുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷംതോറും വാടക നല്‍കി കേബിള്‍ ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടി വലിച്ചിട്ടുള്ള കേബിളുകള്‍ വ്യാഴാഴ്ചയ്ക്കകം മാറ്റണമെന്നാണ് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 20 വര്‍ഷമായി വലിച്ചിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടതോടെ സംസ്ഥാനത്തെ കേബിള്‍, ഇന്റര്‍നെറ്റ് പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് വിവരം. […]

Kerala News

തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണറുടെ അനുമതി

  • 28th December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവര്‍ണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിക്കുകയും അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ […]

Kerala News

പ്രത്യാശ പദ്ധതിയ്ക്ക് 29.30 ലക്ഷം രൂപയുടെ അനുമതി

  • 19th December 2020
  • 0 Comments

അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിയ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2019ല്‍ ശേഖരിച്ച ഡേറ്റ പ്രകാരം സംസ്ഥാനത്തെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സ്ഥാപനങ്ങളില്‍ മാത്രം ഏകദേശം 1500ലധികം അന്യസംസ്ഥാനക്കാര്‍ താമസക്കാരായുണ്ടെന്നാണ് കണ്ടെത്തല്‍. അന്യസംസ്ഥാനക്കാരായ അനാഥരോ, ഉപേക്ഷിയ്ക്കപ്പെട്ടവരോയായ കുട്ടികള്‍, വയോജനങ്ങള്‍, അഗതികള്‍, ശാരീരിക മാനസിക വെല്ലുവിളികളുള്ളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിയ്ക്കുന്നവരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രത്യാശ പദ്ധതി […]

error: Protected Content !!