Kerala News

മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

  • 26th July 2021
  • 0 Comments

വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. വനം കൊള്ള നടത്തിയിട്ടില്ല, തങ്ങളുടെ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. റിസര്‍വ് വനത്തില്‍ നിന്നല്ല, മറിച്ച് പട്ടയ ഭൂമിയില്‍ നിന്നുമാണ് തങ്ങള്‍ മരം […]

Kerala News

സ്ത്രീധന നിരോധന നിയമം വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; സത്യവാങ്മൂലത്തില്‍ ഭാര്യയുടേയും ഭാര്യാപിതാവിന്റേയും ഒപ്പ് നിര്‍ബന്ധം

  • 24th July 2021
  • 0 Comments

സ്ത്രീധന നിരോധന നിയമം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആറു മാസത്തിലൊരിക്കല്‍ വകുപ്പ് മേധാവികള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നല്‍കണം. സ്ത്രീധന പീഡന മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടൊപ്പം ഹൈക്കോടതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയായ ഇന്ദിരാ രാജന്‍ നല്‍കിയ കേസില്‍ സര്‍ക്കാരിനോട് വിശദീകരണവും […]

Kerala News

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല; സർക്കാരിനോട് ഹൈക്കോടതി

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കേരളത്തില്‍ കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു. സ്ത്രീധന നിരോധന നിയമം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയായ ഡോ. ഇന്ദിര രാജന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹരജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നത് നിയമത്തിലുള്ളതാണ്. അത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് സര്‍ക്കാരിനോട് കോടതി ചോദച്ചത്. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും കോടതി സര്‍ക്കാരിന്റെ […]

Kerala News

സാമൂതിരി കുടുംബത്തിന് സ്‌പെഷ്യല്‍ അലവന്‍സായി 2.58 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

  • 30th June 2021
  • 0 Comments

സാമൂതിരി രാജവംശത്തില്‍പ്പെട്ടവര്‍ക്കായി 2.58 കോടി രൂപ സ്‌പെഷ്യല്‍ അലവന്‍സായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള അലവന്‍സായി 258,56,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2013 ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രാജവംശത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക അലവന്‍സ് ആരംഭിച്ചത്. 800ലധികം വരുന്ന സാമൂതിരി കുടുംബാഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ വീതം കൊടുക്കുന്നതാണിത്. പ്രതിമാസം 2500 രൂപയാണ് ഇത്തരത്തില്‍ നല്‍കുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ തീരുമാനം ഇപ്പോഴും തുടരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുമ്പ് സ്വാതന്ത്ര്യാനന്തരം […]

Kerala News

ആര്‍ ടി പി സി ആര്‍ ടെസ്റ്റ് ; പകൽ കൊള്ള തുടർന്ന് സ്വകാര്യ ലാബുകൾ

  • 30th April 2021
  • 0 Comments

സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് കിറ്റ്, എല്ലാ […]

Kerala News

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

  • 24th February 2021
  • 0 Comments

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ആദ്യഘട്ടത്തില്‍ 84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കും. 400റോളം പുതിയ തസ്തിക സൃഷ്ടിച്ചു. പൊലീസില്‍ 131 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സ്‌കൂളുകളിലും കാംകോയില്‍ തസ്തികകള്‍ ഉണ്ടാക്കും. 35 വര്‍ഷത്തിന് ശേഷം കേരളാ പൊലീസില്‍ പുതിയ ബറ്റാലിയന്‍ കെപിഎ-6 തുടങ്ങും.ഐടി മേഖലയില്‍ ഉള്ളവര്‍ക്ക് ക്ഷേമനിധി തുടങ്ങുമെന്നും തീരുമാനം. അതേസമയം ശബരിമല, പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ […]

Kerala News

ആഴക്കടല്‍ മത്സ്യബന്ധന വിവാദം സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല; എ വിജയരാഘവന്‍

  • 23rd February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്‍. ഈ കാര്യത്തിൽ സർക്കാറിന് വ്യക്തമായ നയമുണ്ട്. കോൺഗ്രെസ്സാണ് വിദേശ കപ്പലുകള്‍ക്ക് നമ്മുടെ തീരത്ത് മീന്‍ പിടിക്കാന്‍ അവസരം ഒരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനെയും എ വിജയരാഘവന്‍ പരിഹസിച്ചു. ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറി. അണികള്‍ക്ക് പോലും കോണ്‍ഗ്രസ് നേതൃത്വത്തെ വിശ്വാസമില്ലാത്ത സാഹചര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു . ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ എ വിജയരാഘവന്‍ കളിയാക്കി. പലതരത്തിലും സമരം ചെയ്തു, നിരാഹാര സമരവും […]

Kerala News

ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടി സര്‍ക്കാര്‍

ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടി കേരള സര്‍ക്കാര്‍. ആറ് ചോദ്യങ്ങളാണ് സര്‍ക്കാരിന്റെ വിവരാവകാശത്തില്‍ ഉള്ളത്. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ വിവരങ്ങള്‍ തേടുന്നത്. തിരുവനന്തപുരത്തെ യു.എ.ഈ കോണ്‍സുലേറ്റ് നിയമ പ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്തു എന്ന വിവാദവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള സര്‍ക്കാരിന്റെ അസാധാരണ നീക്കം. അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ.പി. രാജീവന്‍ നല്‍കിയിരിക്കുന്ന വിവരാവകാശത്തില്‍ ആറ് ചോദ്യങ്ങളാണ് കേന്ദ്ര […]

Kerala News

വിഷുവിന് മുന്‍പ് ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിക്കുമെന്ന് തോമസ് ഐസക്ക്

  • 28th January 2021
  • 0 Comments

വിഷുവിന് മുന്‍പ് തന്നെ 1600 രൂപയാക്കി വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ എല്ലാവരുടേയും വീടുകളിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി വര്‍ധിപ്പിച്ചിരുന്നു. ഈ പുതിയ പെന്‍ഷന്‍ തുക വിഷുകിറ്റിനൊപ്പം വീടുകളില്‍ വിഷുവിന് മുന്‍പ് തന്നെ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. എപിഎല്‍ വിഭാഗക്കാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിഷുവിനുമുന്‍പ് ലഭ്യമാക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എകെജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്യനിര്‍മ്മാര്‍ജനത്തിനായുള്ള […]

information Kerala Local News

ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍; പൊതുജനങ്ങള്‍ക്ക് ജനുവരി 24 മുതല്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം

  • 23rd January 2021
  • 0 Comments

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പര്‍ശം അദാലത്ത് കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍ നടക്കും. മന്ത്രിമാരായ കെ.ടി ജലീല്‍, ടി. പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. അദാലത്തുമായി ബന്ധപ്പെട്ട് കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഫെബ്രുവരി ഒന്നിന് കൊയിലാണ്ടി താലൂക്ക്, രണ്ടിന് വടകര താലൂക്ക്, നാലിന് കോഴിക്കോട്, താമരശ്ശേരി താലൂക്ക് എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക. പൊതുജനങ്ങള്‍ക്ക് പരാതികള്‍ സ്വന്തം […]

error: Protected Content !!