Kerala News

മോൻസൻ കേസിൽ ഹൈക്കോടതി പരിധി വിടുന്നു ; വിമർശനവുമായി സർക്കാർ

  • 29th November 2021
  • 0 Comments

മോൻസൻ കേസിൽ ഹൈക്കോടതിക്കെതിരെ സർക്കാർ. ഹൈക്കോടതിയുടെ ഇടപെടൽ പരിധിവിടുന്നുവെന്നും ഹർജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ അറിയിച്ചു. ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും മുൻ ഡ്രൈവർ ഇ വി അജിത് നൽകിയ ഹർ‍ജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. മോൻസൻ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം സംഭവിച്ച വീഴ്ച അക്കമിട്ട് ഹൈക്കോടതി വിമർശിച്ചിരുന്നു . ഇതിന് പിറകെയാണ് സർക്കാർ കോടതിയുടെ ഇടപെടലിൽ അതൃപ്തിയുമായി രംഗത്ത് വരുന്നത്.ഹർജിക്കാരൻ ഉന്നയിക്കാത്ത വിഷയങ്ങളിലേക്ക് കോടതി ഇടെപടൽ […]

Kerala News

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തണം; കേന്ദ്രം കേരളത്തിന് കത്തയച്ചു

  • 9th November 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമും അപ്രോച്ച് റോഡുംബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളത്തിന് കേന്ദ്ര സർക്കാരിന്റെ കത്ത് . കേന്ദ്ര ജല കമീഷൻ ജോയിന്‍റ് സെക്രട്ടറിയാണ് ഈ ആവശ്യമുന്നയിച്ച് കൊണ്ട് സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് കത്തയച്ചത്. . തമിഴ്നാട് സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് സംസ്ഥാനത്തിന് കേന്ദ്ര കത്തയച്ചിട്ടുള്ളത്. കേന്ദ്ര ജല കമീഷന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല. പുതിയ അണക്കെട്ടാണ്‌ പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരമെന്നും .മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 142 […]

Kerala News

യുഡിഎഫ് കൂട്ടിയത് 13 തവണ, എല്‍ഡിഎഫ് കൂട്ടിയിട്ടില്ല; ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് ധനമന്ത്രി

  • 5th November 2021
  • 0 Comments

ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബി.ജെ.പിയും കോണ്‍ഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ‘പ്രതിപക്ഷം ബി.ജെ.പിയെ സഹായിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 32.9 […]

Kerala News

ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയായി; പരിശീലന മൊഡ്യൂള്‍ ആഗസ്റ്റ് 31 ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും

  • 30th August 2021
  • 0 Comments

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികള്‍ക്ക് ക്ലാസ് പ്രവര്‍ത്തനങ്ങള്‍ അപ്ലോഡ് ചെയ്യാനും മൂല്യനിര്‍ണയം നടത്താനുമെല്ലാം അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂര്‍ണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജൂലൈ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് വി.എച്ച്.എസ് സ്‌കൂളിലും തുടര്‍ന്ന് പതിനാല് ജില്ലകളിലുമായി 34 വി.എച്ച്.എസ്. സ്‌കൂളുകളിലും ജിസ്യൂട്ട് ട്രയല്‍ റണ്‍ നടത്തിയിരുന്നു. […]

Kerala News

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം; കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

  • 28th August 2021
  • 0 Comments

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ കേരളത്തില്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. 20 മുതല്‍ 25 പേരെ ഒരു പോസിറ്റിവ് കേസില്‍ ട്രേസ് ചെയ്ത് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റിയും പഠനം നടത്തണം. […]

Kerala National News

ക്വാറി ദൂരപരിധി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കേരളം

  • 28th August 2021
  • 0 Comments

ക്വാറി ദൂരപരിധി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കേരളം. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ദേശീയ ഹരിതട്രിബ്യൂണല്‍ ദൂരപരിധി 200 മീറ്ററാക്കിയതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ദൂരപരിധി 200 മീറ്ററാക്കിയാല്‍ സംസ്ഥാനത്തിന്റെ സുപ്രധാനമായ പദ്ധതികളുടെ നിര്‍മ്മാണത്തിന് ആവശ്യമായ പാറ ലഭിക്കില്ലെന്നും കേരളം അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖനനം നിയന്ത്രിക്കുന്നതിനുള്ള 1957-ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട് അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ പ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ അമ്പത് […]

Kerala News

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താന്‍ ‘എന്റെ ജില്ല’ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍

  • 27th August 2021
  • 0 Comments

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താന്‍ ‘എന്റെ ജില്ല’ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍. ആപ്പിലൂടെ ഓരോ ജില്ലയിലേയും സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും കഴിയും. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പുതിയ കാലത്തില്‍ നമ്മളില്‍ പലരും റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും […]

Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍

  • 25th August 2021
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനോട് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് സാവകാശം തേടി. സിബി ഐയ് ക്കും ഇ ഡി യ്ക്കും നോട്ടീസ് […]

Kerala News

ഉത്തരവിറക്കാന്‍ നിയമോപദേശം തേടേണ്ട സാഹചര്യമുണ്ടായിരുന്നില്ല; മരംമുറി വിഷയത്തില്‍ റവന്യൂ മന്ത്രി നിയമസഭയില്‍

  • 26th July 2021
  • 0 Comments

മരംമുറി ഉത്തരവ് പുറത്തിറക്കാന്‍ നിയമ ഉപദേശം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് നിയമവകുപ്പിന്റെയോ അഡ്വക്കേറ്റ് ജനറലിന്റെയോ അഭിപ്രായം തേടിയില്ല. ഉത്തരവ് പുറത്തിറക്കിയത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്് എന്നും റവന്യൂ മന്ത്രി പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ആണ് എംഎല്‍എമാര്‍ റവന്യൂ മന്ത്രിക്ക് മുന്നില്‍ വച്ചത്. നിയമ വകുപ്പിന്റെ അനുമതി തേടാതെ അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയത് പ്രതിപക്ഷം വന്‍വിവാദമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വകക്ഷി […]

Kerala News

തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും; മന്ത്രി സജി ചെറിയാന്‍

  • 26th July 2021
  • 0 Comments

തീരദേശ മേഖലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്‌ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍. കാസര്‍കോട് ജില്ലയിലെ പ്രധാന തീരദേശ മേഖലയിലും മഞ്ചേശ്വരം, കാസര്‍കോട്, അജാനൂര്‍ ഹാര്‍ബറുകളിലും സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രധാന പരിഗണനയാണ് നല്‍കുന്നത്. വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ നടത്തും. അജാനൂര്‍ ഫിഷറീസ് ഹാര്‍ബറിന്റെ പുതിയ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ […]

error: Protected Content !!