Kerala

വിഴിഞ്ഞം സംഘർഷം: ആർച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ

  • 12th December 2022
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സർക്കാർ. സമരം നടന്നത് ഹൈക്കോടതി വിധി ലംഘിച്ചാണെന്നും പൊലീസ് എടുത്തത് നിയമാനുസൃത നടപടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനൂപ് ജേക്കബിന്റെ ചോദ്യത്തിനുള്ള മറുപടിയായി അറിയിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടക്കം അടിച്ചു തകര്‍ത്ത സംഭവങ്ങളിലാണ് ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന കുറ്റമാണ് ബിഷപ്പിനെതിരായ […]

Kerala

ചാൻസലറുടെ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധൻ തന്നെ; കരട് ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു

  • 30th November 2022
  • 0 Comments

സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലറുടെ സ്ഥാനത്ത് ഗവർണർക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന സർവകലാശാലകൾ:- കേരള സർവകലാശാലമഹാത്മാഗാന്ധി സർവകലാശാലകൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലകോഴിക്കോട് സർവകലാശാലകണ്ണൂർ സർവകലാശാലശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലകേരള ഡിജിറ്റൽ സർവകലാശാലശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലകേരള കാർഷിക സർവകലാശാലകേരള വെറ്ററിനറി അനിമൽ സയൻസ് സർവകലാശാലകേരള ഫിഷറീസ് […]

Kerala

സിൽവർ ലൈൻ പദ്ധതി നടപടികൾ സംസ്ഥാന സർക്കാർ മരവിപ്പിച്ചു; തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം

  • 28th November 2022
  • 0 Comments

തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്. പദ്ധതി മരവിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇടത് നേതാക്കളടക്കം ഇത് തള്ളുകയും സിൽവർ […]

Kerala

സുഹൃത്തിന്റെ മകൾക്ക് ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സർക്കാരിന് നന്ദി അറിയിച്ച് എം ജയചന്ദ്രൻ

  • 17th September 2022
  • 0 Comments

തന്റെ സുഹൃത്തിന്റെ രോഗിയായ മകൾക്ക് വേണ്ട ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സർക്കാരിനും ആരോഗ്യ മന്ത്രി വീണ ജോർജിനും നന്ദി പറഞ്ഞ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. സുഹൃത്ത് സുരേഷിന്റെ മകൾ നാലാം ക്ലാസുകാരിയായ പ്രമേഹ രോഗമുള്ള ശ്രീനന്ദയ്ക്ക് വേണ്ടിയാണ് മന്ത്രി ചികിത്സാ സഹായം ഉറപ്പ് നൽകിയത്. എം ജയചന്ദ്രന്റെ കുറിപ്പ്: സുരേഷ് എന്റെ സുഹൃത്താണ്. സുരേഷിന്റെ മകളാണ് ശ്രീനന്ദ. പാലക്കാട് താരേക്കാട് മോയിൻസ് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്, എട്ടു വയസ്സ്‌കാരിയായ ശ്രീനന്ദ. 4 വയസ്സ് […]

Kerala News

സില്‍വര്‍ ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചു, ഇനി ജിയോ ടാഗ് സര്‍വേ,നേരത്തെ തന്നെ ആകാമായിരുന്നില്ലേ എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വേ കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്ന് ഹൈക്കോടതി. എങ്കിൽ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. സാമൂഹ്യ ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമില്ല. കൊണ്ടുവന്ന സർവേക്കല്ലുകൾ എവിടെയെന്നും കെ റെയിലിനോട് സിംഗിൾ ബെഞ്ച് ചോദിച്ചു.സില്‍വര്‍ ലൈന്‍ കല്ലിടല്‍ ചോദ്യം ചെയ്ത് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.സാമൂഹ്യാകാഘ പഠനത്തിന്റെ മറവിൽ വലിയ കല്ലിടുന്നത് എന്തിനെന്ന് […]

Kerala News

കിഫ്ബിയിൽ നിന്ന് വായ്പ്പ എടുക്കുന്നത് തടഞ്ഞ കേന്ദ്ര നടപടിയെ സംയുക്ത നീക്കത്തിലൂടെ പ്രതിരോധിക്കാൻ കേരളം

കിഫ്ബിയിൽ നിന്നുൾപ്പെടെ വായ്പ്പ എടുക്കുന്നുന്നത് തടഞ്ഞ കേന്ദ്ര നടപടിയെ സംയുക്ത നടപടിയിലൂടെ പ്രതിരോധിക്കാൻ കേരളം. കേരത്തിന്റെ നേതൃത്വത്തിൽ വായ്പ്പ തടഞ്ഞ 23 സംസ്ഥാനങ്ങളിൽ നിന്ന് കൂടെ നിൽക്കാൻ തയാറുള്ളവരെ ഒപ്പം നിർത്താനാണ് നീക്കം നടക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് കിഫ്ബിയെ ഉള്‍പ്പെടെ പരാമര്‍ശിച്ച് വായ്പയെടുക്കുന്നതിന് തടസങ്ങള്‍ ഉന്നയിക്കുന്നതിലുള്ളത് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരളം.ബജറ്റ് രേഖകളില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നെടുക്കുന്ന കടങ്ങള്‍ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രനീക്കത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. കിഫ്ബിയില്‍ നിന്നുള്ള 2,000 […]

Kerala News

സംസ്ഥാന സർക്കാറിന്റെ കേരള സവാരി മെയ് 19ന്

സംസ്ഥാന സർക്കാറിന്റെ ഓൺലൈൻ ടാക്‌സി സേവനമായ ‘കേരള സവാരി’ മെയ് 19ന് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നിലവിൽ വരും. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഊബര്‍, ഒല പോലെ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമായി കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് കേരള സവാരി എന്ന പേരില്‍ സര്‍ക്കാരിനെ സമീപിച്ചത്.ജിപിഎസ് ഏകോപനം, സോഫ്റ്റ്‌വെയര്‍ കോള്‍ സെന്റര്‍ എന്നിവയടക്കമുള്ള പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ ഐടിഎയാകും […]

Kerala News

മരച്ചീനിയില്‍ നിന്ന് മദ്യം നിര്‍മ്മിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമില്ല, നടപടികള്‍ക്ക് അംഗീകാരം നല്‍കും; എം വി ഗോവിന്ദന്‍

  • 12th March 2022
  • 0 Comments

മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ പ്രത്യേകം നിയമനിര്‍മാണം നടത്തേണ്ട ആവശ്യമില്ലെന്നും ഇതിനായുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കുമെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. പദ്ധതി ഫലപ്രദമായി നടപ്പാക്കാനായാല്‍ മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും. മരച്ചീനി കൃഷി വളരെ വലിയ രീതിയില്‍ വിപുലീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുമുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. […]

Local News

വഖഫ് ബോര്‍ഡ് തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ആപല്‍ക്കരം; എംഎ റസാക്ക് മാസ്റ്റര്‍

  • 30th November 2021
  • 0 Comments

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് കേരളത്തിലെ ഒരു വിഭാഗത്തിനോടുള്ള മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനം ആപല്‍ക്കരമാണെന്ന് കോഴിക്കോട് ജില്ല മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എംഎ റസാക്ക് മാസ്റ്റര്‍. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷന്‍ വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍, […]

Kerala News

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം തടയാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

  • 30th November 2021
  • 0 Comments

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം കര്‍ശനമായി തടയാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ശബ്ദ നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇക്കാര്യത്തിലുള്ള ഉത്തരവുകളും നടപ്പാക്കാന്‍ പൊലിസ് മേധാവിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കളക്ടര്‍മാര്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും വഖഫ് ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം തടയണമെന്നാവശ്യപ്പെട്ട് വലിയമല ഐഎസ്ആര്‍ഒയിലെ എഞ്ചിനീയര്‍ അനുപ് ചന്ദ്രന്‍ കോടതിക്കയച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രങ്ങളിലെ […]

error: Protected Content !!