Kerala News

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു

  • 25th January 2024
  • 0 Comments

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കാൻ സെക്രട്ടേറിയറ്റിന്റെ തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ […]

Kerala News

കുട്ടനാട്ടെ കർഷക ആത്മഹത്യ; സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

  • 11th November 2023
  • 0 Comments

കുട്ടനാട്ടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്നും കർഷകരോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയാണെന്നും സതീശൻ പറഞ്ഞു. സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഹൈക്കോടതിയിൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കുമ്പോഴും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സർക്കാറിൽ നിന്ന് പണം കിട്ടിയില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. മുൻപ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങൾക്ക് അഞ്ച് […]

Kerala

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7ന് ആരംഭിക്കും

  • 2nd August 2023
  • 0 Comments

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസം ചേരുന്നതും ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പരിഗണിക്കുന്നതുമാണ്. നിലവിലെ കലണ്ടര്‍ പ്രകാരം 7-ാം തീയതി ആരംഭിക്കുന്ന സമ്മേളനം 24-ാം തീയതി വരെ നീളും. സമ്മേളനത്തിന്റെ ആദ്യദിനമായ 7-ാം തീയതി തിങ്കളാഴ്ച, മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനുശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ആഗസ്റ്റ് 11, […]

Kerala News

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി; കർമ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന കർമ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത് കൊച്ചി കോർപറേഷൻ പരിധിയിലാണ്. സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അവസരങ്ങൾ ഒരുക്കുന്നത്. ഐ ടി അധിഷ്ഠിത ജോലികൾക്കും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ തന്നെ പ്രവർത്തന പരിചയം നേടാൻ ഇതിലൂടെ സഹായിക്കും. ഈ […]

National News

ഓപ്പറേഷൻ കാവേരി; ഇന്ത്യയിലെത്തുന്ന മലയാളികളെ സംസ്ഥാന സർക്കാർ സ്വന്തം ചിലവിൽ നാട്ടിലെത്തിക്കും

  • 26th April 2023
  • 0 Comments

ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തുന്ന മലയാളികളെ സംസ്ഥാന സർക്കാറിനെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കും. ദില്ലിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകും.ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും കെ വി തോമസ് അറിയിച്ചു. സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. മലയാളികളടക്കം […]

Kerala News

പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ല; രമേശ് ചെന്നിത്തല

  • 25th April 2023
  • 0 Comments

പ്രധാന മന്ത്രി പങ്കെടുത്ത സർക്കാരിന്റെ വികസന പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. അതാണ് കീഴ് വഴക്കം മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിൻ്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെ ടിപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല പറഞ്ഞു.

Kerala News

കോഴിക്കോട് ഗർഭിണി ആത്മഹത്യ ചെയ്ത സംഭവം; ഗാർഹിക പീഡനം, ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

  • 2nd April 2023
  • 0 Comments

ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍.കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്‌. മാർച്ച് 13നാണ് 5 മാസം ഗര്‍ഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി അസ്മിനയുടെ ബന്ധുക്കൾ തൊട്ടില്‍പ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നാരോപിച്ച് വെള്ളിയാഴ്ച ആക്‌ഷൻ […]

Kerala News

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാട്; പിന്തുണ ഫേസ്ബുക്കിൽ മാത്രം; വി ഡി സതീശൻ

  • 25th March 2023
  • 0 Comments

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയും മറു വശത്ത് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടത് പക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. രാഹുലിനെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടക്കെതിരെ പോരാട്ടമാണ് ഐക്യജനാധിപത്യമുന്നണിയുടെ നേത‍ൃത്തിൽ നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് […]

Kerala News

ബ്രഹ്മപുരം; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

  • 17th March 2023
  • 0 Comments

ബ്രഹ്‌മപുരംതീപിടുത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാറിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. തീ പിടുത്തതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ പറഞ്ഞു. കൂടാതെ, 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാരിന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍.അതെ സമയം, തീ പൂർണമായും അണച്ചതായും തീ പിടുത്തത്തെ തുടർന്ന് കൈ കൊണ്ട നടപടികളും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു.

error: Protected Content !!