information Kerala Local News

ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍; പൊതുജനങ്ങള്‍ക്ക് ജനുവരി 24 മുതല്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പര്‍ശം അദാലത്ത് കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍ നടക്കും. മന്ത്രിമാരായ കെ.ടി ജലീല്‍, ടി. പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.

അദാലത്തുമായി ബന്ധപ്പെട്ട് കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ഫെബ്രുവരി ഒന്നിന് കൊയിലാണ്ടി താലൂക്ക്, രണ്ടിന് വടകര താലൂക്ക്, നാലിന് കോഴിക്കോട്, താമരശ്ശേരി താലൂക്ക് എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.

പൊതുജനങ്ങള്‍ക്ക് പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ജനുവരി 24ന് ഉച്ച മുതല്‍ 28 ന് വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും.

പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലാതലത്തില്‍ അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ നിയോഗിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായ അപേക്ഷകള്‍ തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്.

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്‌നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്നും നിര്‍ദേ ശമുണ്ട്.

യോഗത്തില്‍ എ. ഡി. എം രോഷ്നി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, താഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!