കോഴിക്കോട്: മെയ്,ജൂണ്‍,ജൂലൈ മാസങ്ങളിലെ സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച വിതരണം തുടങ്ങും. അര്‍ഹരായ 2,63,174 സ്ത്രീകള്‍ക്കും 1,44,204 പുരുഷന്മാര്‍ക്കുമായി 4,07,390 പേര്‍ക്ക് ആണ് പെന്‍ഷന്‍ ലഭ്യമാവുക. ഒരാള്‍ക്ക് കുറഞ്ഞത് 3600 രൂപ വീതമുണ്ടാകും. ഗുണഭോക്താക്കളുടെ താല്‍പ്പര്യപ്രകാരം നേരിട്ടോ ബാങ്കുവഴിയോ ആണ് വിതരണം.
വാര്‍ധക്യകാല പെന്‍ഷനാണ് കൂടുതല്‍ പേര്‍ക്കുള്ളത്; 1,88,546 പേര്‍ക്കുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 51,928 പേര്‍ വാങ്ങുന്നു. ഭിന്നശേഷിക്കാരായ 34,002 പേര്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ 10,686 സ്ത്രീകള്‍, 1,22,232 വിധവകള്‍ എന്നിവര്‍ക്കും പെന്‍ഷനുണ്ട്. ഇതില്‍ പട്ടികജാതി 10,930 പേരും പട്ടിക വര്‍ഗക്കാര്‍ 2172 പേരുമുണ്ട്. ഗുണഭോക്താക്കളുടെ വീട്ടില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണമാണ് ശനിയാഴ്ച തുടങ്ങുക. 29 മുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തും.
കേരള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡ് വഴിയാണ് പെന്‍ഷന്‍ വിതരണം.