മടവൂർ: ഗ്രാമപഞ്ചായത്ത് പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.കൂട്ടും പുറത്ത് താഴം – മുന്നാം പുഴ തോടിന്റെ ഇരുവശങ്ങളിലുമായി അടിഞ്ഞുകൂടിയ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനമാണ് നടന്നത്.
ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ,പഞ്ചായത്ത് ജീവനക്കാർ കുടുംബശ്രി, ആശാ പ്രവർത്തകർ, അംഗണവാടി പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ ,ബൈത്തുൽ ഇസ്സാ ആർട്സ് ആൻറ് സയൻസ് കോളേജിലെ 60NSS വളണ്ടിയർമാർ, മരുപ്പച്ച റെസിഡൻസ് അസോസിയേഷൻ ഉൾപ്പെടെ 150 ലെ റെപേർ ശുചികരണത്തിൽ പങ്കാളികളായി .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന, ചെയർമാൻമാരായ സിന്ധു മോഹൻ, റിയാസ് ഖാൻ ,സക്കീന മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അലിയ്യ മാസ്റ്റർ, ശശി ചക്കാലക്കൽ വി.സി.ഹമീദ് മാസ്റ്റർ ,എ.പി.നസ തർ, സെക്രട്ടറി ബൈജു ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ, ഹരിത സഹായ സ്ഥാപനം കോ-ഓർഡിനേറ്റർ ടി.പി.രാധാകൃഷ്ണൻ ,NSS പ്രോഗ്രാം ഓഫിസർ, വിപ്ലവ ദാസ് ,പ്രിൻസിപ്പാൾ prof .. N. അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
3 ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ചത് സംസ്കരണ കേന്ദ്രത്തിന് കൈമാറും. ഇതൊടനുബന്ധിച്ച് കിണർ ക്ലോറിനേഷൻ പ്രവർത്തനത്തിനു തുടക്കം കുറിച്ചു.. പഞ്ചായത്തിലെ മുഴുവൻ കിണറുകളൂം NSS വളണ്ടിയർമാർ വരും ദിവസങ്ങളിൽ ക്ലോറിനേററ് ചെയ്യും.