Kerala News

തരൂരിനോട് മുഖം തിരിച്ച് കേരള നേതാക്കൾ;ഖാര്‍ഗെ യോഗ്യനെന്ന് കെ മുരളീധരന്‍

  • 5th October 2022
  • 0 Comments

എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന എംപി ശശി തരൂരിനോട് മുഖംതിരിച്ച് കേരള നേതാക്കള്‍,പ്രചാരണത്തിന്റെ ഭാഗമായി തരൂര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രധാനപ്പെട്ട നേതാക്കള്‍ ആരും തന്നെ കാണാനെത്തിയില്ല. അതേസമയം അധ്യക്ഷതിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണയ്ക്കാതെ കെ മുരളീധരന്‍. തരൂരിന് സാധാരണ ജനങ്ങളുമായിട്ടുള്ള ബന്ധം അല്‍പം കുറവാണ്. തരൂര്‍ വളര്‍ന്നുവന്ന സാഹചര്യം അതാണ്. അതുകൊണ്ട് കുറ്റം പറയാനും പറ്റില്ല. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഖാര്‍ഗയെപ്പോലെയുള്ളവര്‍ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്ന് മുരളീധരന്‍ വിശദീകരിച്ചു.കോൺഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയോ […]

Kerala News

ആ ഇരിപ്പൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല, ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍

  • 21st August 2022
  • 0 Comments

ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലീം ലീഗിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്ലാസ്സുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ല. തല തിരിഞ്ഞ പരിഷ്‌കാരമാണത്. ലീഗ് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് അപകടകരമാണെന്ന് മുസ്ലീം ലീഗ് […]

Kerala News

എളമരം കരീമിന്റെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമാണ് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍

ഒളിമ്പ്യന്‍ പി.ടി.ഉഷയ്ക്കും, കെ.കെ.രമ എംഎല്‍എയ്ക്കുമെതിരെ എളമരം കരീം നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. എളമരം കരീമിന്റെ എളമരം കരീമിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമാണ് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. പി.ടി ഉഷ ഏതെങ്കിലും പാര്‍ട്ടിയുടെ ആളല്ല. പി.ടി ഉഷയുടെ നോമിനേഷന്‍ വിമര്‍ശിക്കേണ്ടതില്ല. അത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. കരീമിന്റെ ഭാഷ ശരിയായില്ല. ദുഷ്ടലാക്കോടെയുള്ള തരം താണ പ്രസ്താവനയാണ് കരീം നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു. ”കെ.കെ.രമ എംഎല്‍എയെക്കുറിച്ച് എളമരം കരീം പറഞ്ഞതും തെറ്റാണ്. […]

Kerala News

കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണമെന്ന് മുരളീധരന്‍,സത്യം എപ്പോഴും മൂടിവയ്ക്കാനാകില്ലെന്ന് ഉമ്മൻ‌ചാണ്ടി, കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് റിയാസ്

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം പി ട്ടു. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങൾ നേരിട്ടപ്പോൾ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും മാധ്യമങ്ങളുടെ മുൻപിൽ എത്തിയിരുന്നുവെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. അതേസമയം സത്യം മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ ഉമ്മൻ‌ചാണ്ടി പ്രതികരിച്ചു.‘എനിക്കെതിരെ ആരോപണം വന്നപ്പോള്‍ രാജി വക്കണമെന്ന് […]

Kerala News

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വട്ടപ്പൂജ്യം; പരിഹാസവുമായി കെ മുരളീധരൻ

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വട്ട പൂജ്യമാണെന്ന് കെ മുരളീധരൻ. ഒരിക്കലും നടക്കാത്ത കെ റെയിലാണോ പിണറായി സർക്കാരിന്റെ നേട്ടമെന്നും മുരളീധരന്റെ പരിഹാസം. നിർമാണത്തിനിടെ കഴിഞ്ഞ ദിവസം തകർന്ന കൂളിമാട് പാലാമാണ്‌ യഥാർത്ഥത്തിൽ പഞ്ചവടി പാലമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുരളീധരൻ പറഞ്ഞു. ജാക്കിയുടെ പ്രശ്നമായാലും ബീമുകള്‍ തകര്‍ന്നത് ഗൗരവകരമാണ്. പാലാരിവട്ടത്തേക്കാള്‍ ഭീകരമാണിത്. കൂളിമാട് പാലത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തിരിക്കുന്നതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. കോൺഗ്രസിൽ കുറച്ച് മാലിന്യങ്ങളുണ്ട് […]

Kerala News

തൃക്കാക്കരയില്‍ വികസനം ചര്‍ച്ചയാക്കിയാല്‍ നേട്ടം യു ഡി എഫിന്, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍

വികസനം ചര്‍ച്ചയാക്കിയാല്‍ തൃക്കാക്കര യു ഡി എഫിന് അനുകൂലമാകുമെന്ന് കെ മുരളീധരന്‍ എംപി. കേരളത്തിന്റെ വികസന കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ എന്നും സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വന്ദേഭാരത് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ കേരളത്തിനും ട്രെയിനുകളുടെ സേവനം ലഭിക്കും. അതുകൊണ്ട് കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ‘തൃക്കാക്കരയില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണ്, അതിനായി ഇടതുപക്ഷത്ത വെല്ലുവിളിക്കുകയാണ്. […]

Kerala News

സുരക്ഷയുള്ളത് മുഖ്യമന്ത്രിക്ക് മാത്രം;’തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ’? പരിഹസിച്ച് മുരളീധരൻ

  • 24th April 2022
  • 0 Comments

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് സുരക്ഷയുള്ളൂ എന്നും പകൽ പോലും സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നും കെ മുരളീധരൻ എംപി. , ‘തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ’എന്നും പൊലീസിലെ അഴിച്ചുപണിയെ കുറിച്ച് മുരളീധരൻ പരിഹസിച്ചു. ‘പകൽ പോലും സ്ത്രീകൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികൾക്ക് എളുപ്പത്തിൽ സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്’. ക്രമസമാധാനം പരിപൂർണമായി തകർന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സിപിഎം – ബിജെപി അന്തർധാര സജീവമായതിന്റെ ഉദാഹരണമാണ് […]

Kerala News

ആക്ഷേപിക്കുന്നത് ശരിയല്ല;ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന്‍

  • 9th April 2022
  • 0 Comments

സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ മുരളീധരന്‍ എംപി. കെവി തോമസ് പാര്‍ട്ടിക്ക് ചെയ്ത സേവനങ്ങളെ വിലകുറച്ച് കാണുന്നില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ എന്നാല്‍, ഈയൊരു അവസ്ഥയില്‍ ഇങ്ങനെയൊരു വേഷം കെട്ടണോ എന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നും പറഞ്ഞു.കെവി തോമസിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍. ഓട് പൊളിച്ചല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.ഇത്രയും കാലം ഒപ്പം നിന്ന കെവി തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ […]

Kerala News

കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റി സർക്കാർ സമ്മാനം;പരിഹസിച്ച് മുരളീധരൻ

  • 27th March 2022
  • 0 Comments

കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എം പി.കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റിയാണ് സർക്കാർ സമ്മാനം നൽകിയത് എന്നാണ് മുരളീധരന്റെ പരിഹാസം. സർക്കാരിന് ഇപ്പോൾ മറ്റൊന്നും വേണ്ട, കെ റെയിൽ മാത്രം മതി എന്നാണ് നിലപാട്. മുഖ്യമന്ത്രിക്ക് മാനസിക തകരാറ് വന്നതുപോലെയാണ് അദ്ദേഹത്തെ കണ്ടാൽ തോന്നുന്നത്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ.കല്ലിടൽ ആരാണ് നടത്തുന്നത്. സർവ്വേ കല്ലിടുന്നത് ഏറ്റെടുക്കാൻ തന്നെയാണ്. സർക്കാരിന് എന്തിനാണ് വാശി.ജനഹിതം എതിരെന്ന് കണ്ടാൽ പിൻമാറണ്ടേ. […]

Kerala News

സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും,മുരളീധരന് അഭിപ്രായം പറയാനും കത്ത് നൽകാനും സ്വാതന്ത്ര്യമുണ്ട് അത് കോൺ​ഗ്രസ് പാർട്ടിയുടെ രീതി

  • 17th March 2022
  • 0 Comments

രാജ്യസഭാ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചർച്ച നടത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.വിശദമായ ചർച്ച നടത്തി നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കെ സുധാകരൻ പറഞ്ഞു.’എം ലിജു മാത്രമല്ല നിരവധി പേരുകൾ പരിഗണനയിലുണ്ട് നാളെ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും സ്ഥാനാർഥി നിർണയം. ശേഷം അത് ഹൈകമാന്റിന് കൈമാറും. ഹൈകമാന്റായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക’. “ഹൈക്കമാന്റ് ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല. ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ വന്നാല്‍ പരിഗണിക്കേണ്ടി വരും. പാര്‍ട്ടിക്കാര്‍ക്ക് അറിയാത്ത ആളൊന്നുമല്ല […]

error: Protected Content !!