Kerala News

‘ശിവൻകുട്ടിക്ക് കോവിഡ് നൽകിയത് പാർട്ടി’;ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കുന്നു വിമർശനവുമായി കെ മുരളീധരൻ

  • 21st January 2022
  • 0 Comments

സംസ്ഥാനത്ത് കോവിഡ് വ്യാപന സമയത്ത് സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി.സി.പി.എം സമ്മേളനത്തിന് അനുസരിച്ചാണ് സർക്കാർ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കെ മുരളീധരൻ വിമർശിച്ചു . കാസർകോട് കലക്ടറുടെ ഉത്തരവ് പിൻവലിച്ചത് ഇതിന് ഉദാഹരണമാണ്. ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കുകയാണ്. ആരോഗ്യമന്ത്രി എല്ലാ ദിവസവും വന്നു കരയുന്നു. സ്വന്തം പാർട്ടി പോലും കേൾക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവെക്കാൻ […]

Kerala News

പിണറായിയുടെ അമിത് ഷായാണ് കോടിയേരി വിമർശനവുമായി മുരളീധരൻ

  • 19th January 2022
  • 0 Comments

സിപിഎം സംസ്ഥാനജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കെ മുരളീധരൻ എംപി.കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്ന കോടിയേരിയുടെന്യൂനപക്ഷവർഗീയപരാമർശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണെന്ന് മുരളീധരൻ പറഞ്ഞു. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോൺഗ്രസിന്‍റെ ചെലവിൽ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരൻ പരിഹസിക്കുന്നു. ‘ഞങ്ങള്‍ റിയാസിനെ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലല്ലോ. ഞങ്ങള്‍ ആരെങ്കിലും റിയാസിനാണ് അധികാരമെന്ന് പറഞ്ഞിട്ടുണ്ടോ? അദ്ദേഹം ആവട്ടെ. നമുക്ക് അതില്‍ സന്തോഷമേ ഉള്ളൂ. അദ്ദേഹം ചെറുപ്പക്കാരനല്ലേ. അദ്ദേഹം ആകുന്നെങ്കില്‍ […]

Kerala News

കെ മുരളീധരന്റെ പരാമര്‍ശം പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലം;ശക്തനായി വന്ന് തോറ്റതിന്റെ വിഷമം,കെ മുരളീധരന്‍ എംപിക്ക് ശിവൻകുട്ടിയുടെ മറുപടി

  • 30th December 2021
  • 0 Comments

മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപിക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി.കെ മുരളീധരന്റെ പരാമര്‍ശം പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലമാണെന്ന് മന്ത്രി പറഞ്ഞു.ശക്തനായി വന്ന് ശക്തനായി തോറ്റത്തിന്റെ വിഷമമാണ് മുരളീധരനെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ രംഗത്തെത്തിയത്.സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചെന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ പരിഹാസം. മേയറുടെ നടപടി […]

Kerala News

‘ശശി തരൂര്‍ നിലപാട് തിരുത്തണം’ സുധാകരൻ നൽകിയത് വാണിംഗ്

  • 27th December 2021
  • 0 Comments

കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ നിലപാട് തിരുത്തണമെന്ന് കെ മുരളീധരന്‍ എംപി. തരൂര്‍ യുഡിഎഫിനും പാര്‍ട്ടിയുടെ നിലപാടിനും ഒപ്പം നില്‍ക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.പ്രതിസന്ധികളില്‍ ഒപ്പം നിന്നത് പാര്‍ട്ടിയാണെന്ന് ഓർക്കണം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് വരെ അഭിപ്രായമുണ്ടായിരുന്നു. അന്ന് പാര്‍ട്ടിയുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ ഒരുപോലെ നിന്നാണ് അദ്ദേഹത്തെ പിന്തുണച്ചത്.സുധാകരന്‍ നല്‍കിയത് വാണിംഗ് മാത്രമാണ്. പുറത്താക്കിയാല്‍ വിഷയം മാറും. ഇപ്പോള്‍ തന്നെ 53 പേരെ പാർലമെന്റിലുള്ളൂ. അതിലൊരാളെ പുറത്താക്കിയാല്‍ ബുദ്ധിമുട്ടാകും. മാത്രവുമല്ല പാര്‍ട്ടി ഭരണഘടന […]

Kerala News

ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ട് പോകാൻ പിണറായി വിജയന് കഴിയും; കെ മുരളീധരൻ

  • 19th September 2021
  • 0 Comments

എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ.കരുണാകരൻ്റെ ശൈലിയാണ് പിണറായിക്കെന്ന് കെ. മുരളീധരൻ എം പി . ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയൻ ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ പിണറായി വിജയന് കഴിയും. കെ.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനെന്ന് കെ.മുരളീധരൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലാ കോൺ​ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. കോൺഗ്രസിൻ്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി […]

Kerala News

‘കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു, പാര്‍ട്ടിയ്ക്ക് അപശബ്ദങ്ങളെ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയും’; കെ മുരളീധരന്‍

  • 30th August 2021
  • 0 Comments

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് കെ മുരളീധരന്‍ എം.പി. പാര്‍ട്ടിയ്ക്ക് നിലവിലുള്ള അപശബ്ദങ്ങളെ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഡയറി ഉയര്‍ത്തിക്കാണിച്ചതില്‍ തെറ്റില്ല. അദ്ദേഹത്തിന്റെ ശൈലിയാണത്. തീരുമാനങ്ങള്‍ എടുത്തത് ചര്‍ച്ച ചെയ്യാതെയാണ് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഡയറി ഉയര്‍ത്തിക്കാണിച്ചത്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. താനായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് എല്ലാ ശൈലികളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ ഇടഞ്ഞു നില്‍ക്കുന്ന […]

Kerala News

എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ല;സര്‍വേ ഫലങ്ങളെ തള്ളി കെ മുരളീധരന്‍

എല്‍ഡിഎഫിന് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങളെ തള്ളി കെ മുരളീധരന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്നും സിപിഐഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായിട്ടുള്ള ജനവികാരം ശക്തമായിട്ടുണ്ട്. സിപിഐഎമ്മില്‍ തന്നെ കാര്യായ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ വോട്ട് മാറ്റി ചെയ്തിട്ടുണ്ടെന്ന് എക്‌സിറ്റ് പോളില്‍ അവര്‍ പറയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 മുതല്‍ 16 വരെയാണ് യുഡിഎഫിന് പ്രവചിച്ച വോട്ട്. ഫലം വന്നപ്പോള്‍ 19 ആയി. ഈ സര്‍വേയും ഞങ്ങള്‍ ആ രീതിയിലേ കാണുന്നുള്ളൂവെന്നും മുരളീധര്‍ പറഞ്ഞു. […]

നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം;വിമർശനവുമായി സന്ദീപ് വാരിയർ

  • 14th March 2021
  • 0 Comments

നിയമ സഭ തിരഞ്ഞെടുപ്പിൽ നേമത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി കെ മുരളീധരന്റെ പേര് ഉയരുന്നതിനിടെ, വിമർശനവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാരിയർ. നേമത്തേക്ക് മുരളീധരൻ വരുന്നത് ജയിക്കാനല്ലെന്നും, ഹിന്ദു വിരുദ്ധരായ പ്രവാസികളുടെ പണം പിരിക്കാനാണെന്നും സന്ദീപ് വാരിയർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്: നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം . ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണ്. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ […]

Kerala News

‘നേമം ബിജെപി കോട്ടയല്ല, കോണ്‍ഗ്രസാണെങ്കില്‍ വിജയം ഉറപ്പ്’; കെ മുരളീധരന്‍

  • 14th March 2021
  • 0 Comments

നേമത്ത് കെ മുരളീധരന്‍ മത്സരിക്കാനുള്ള സാധ്യതയേറുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്ന് കെ.മുരളീധരന്‍ സ്ഥിരീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസവും മുരളീധരന്‍ പ്രകടിപ്പിച്ചു. നേമത്തെ അത്ഭുതമായി കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്റെ പ്രതികരണം; ‘രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടതില്ലായെന്ന കാര്യത്തില്‍ ഒരു ചെറിയ വിട്ടുവീഴ്ച്ചനല്‍കാന്‍ […]

Kerala News

ഗ്രൂപ്പടിസ്ഥാനത്തില്‍ വീതംവയ്പ്പ് വേണ്ട; വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കും; കെ മുരളീധരന്‍

  • 18th February 2021
  • 0 Comments

വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കണുമെന്ന്് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ആര്‍എംപിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹം. വടകരയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വയ്ക്കരുത്. നല്ല സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വടകര മണ്ഡലത്തില്‍ ആര്‍എംപി നിര്‍ണായക ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് നിര്‍ണായകമെന്ന് […]

error: Protected Content !!