Trending

‘ശശികല എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത് ? മര്യാദ കാണിക്കണം’: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഗോപികയുടെ കുടുംബം 

പാലക്കാട്: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉന്നതരുടെ ഭാഗത്തുനിന്നും നടക്കുന്നതായി സംശയിക്കുന്നുവെന്ന് കൊല്ലപ്പെട്ട പാലക്കാട് കരിമ്പ സ്വദേശിനി ഗോപികയുടെ കുടുംബം. ഇത്രയും ഗൗരവതരമായ കുറ്റം ചെയ്തിട്ട് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുണ്ടായ സാഹചര്യം ഉണ്ടായത് കേസിനെ അട്ടിമറിക്കാനാണെന്ന് പിതാവ് പ്രദീപ് കുമാര്‍ ആരോപിച്ചു. സോഷ്യല്‍മീഡിയയില്‍ വളരെ മോശമായ രീതിയില്‍ തന്നെയും മകളെയും കുടുംബത്തെയും താറടിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ട്.

ശശികല എന്ന സ്ത്രീ ഉള്‍പ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് തങ്ങളെക്കുറിച്ച് സമൂഹത്തോട് പറയുന്നതെന്ന് കേള്‍ക്കുന്നുണ്ടെന്നും അല്‍പം മാനുഷിക മര്യാദ കുടുംബത്തോട് കാണിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. ശശികല പറഞ്ഞ ഈ വൃത്തികേടുകള്‍ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.

‘പൊലീസിന്റെ ഭാഗത്തുനിന്നും പലതരത്തിലുള്ള വീഴ്ചകളും സംഭവിക്കുന്നു. മുകളില്‍ നിന്നും പ്രഷര്‍ വരുന്നുവെന്ന് പറയപ്പെടുന്നു. ഇതെല്ലാം നീതികിട്ടാന്‍ തടസമാകുമെന്നാണ് കരുതുന്നത്. സ്വാധീനം ഉള്ളതിനാലാണ് വാപ്പച്ചി എല്ലാം നോക്കിക്കോളുമെന്ന് അന്നവന്‍ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ വളരെ മോശമായ രീതിയില്‍ മകളെയും കുടുംബത്തെയും താറടിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ട്. ഇത് ചെയ്യിക്കുന്നത് പ്രതിയുടെ ആളുകളാണെന്നാണ് കരുതുന്നത്. മൂന്നുപേരെ കൊന്നിട്ട് എന്തടിസ്ഥാനത്തിലാണ് പ്രതിയെ ജുവനൈല്‍ ഹോമില്‍ കൊണ്ടുപോയത്.

ആലപ്പുഴക്കാരനാണ് പ്രതിയുടെ അച്ഛന്‍. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. അവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. പിറന്നാളിന് മകന് മിനി കൂപ്പറൊക്കെ വാങ്ങിക്കൊടുക്കാനുള്ള പൈസയുണ്ട്. ഞങ്ങള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. പാര്‍ട്ട്‌ടൈം ജോലി ചെയ്ത് അന്തസോടയാണ് മകള്‍ ജീവിച്ചത് എന്നും ഗോപികയുടെ കുടുംബം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!