Trending

‘ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷണനെ തടഞ്ഞ നജീബ് കാന്തപുരത്തിനെതിരെ കേസെടുക്കണം’: കോടതി

മഞ്ചേരി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്.

അഭിഭാഷക കമ്മീഷണർ കെ പി കൃഷ്ണകുമാറിന്റെ പരാതിയിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സരിത രവീന്ദ്രൻ എംഎൽഎയ്ക്ക് എതിരെ കേസെടുക്കാൻ മേലാറ്റൂർ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയത്. അതേസമയം അഭിഭാഷകൻ മുഖേന എംഎൽഎ കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കോടതിയലക്ഷ്യ കേസിൽ ഇരുവിഭാഗത്തിന്റെ വാദം തിങ്കളാഴ്ച സിജെഎം കോടതിയിൽ പൂർത്തിയായി. മാപ്പപേക്ഷയിൽ വാദം കേട്ട കോടതി ഈ മാസം 16ന് വിധി പറയും.

പെരിന്തൽമണ്ണ വേങ്ങൂരിലെ ഒരു വീട്ടിലാണ് ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് അഭിഭാഷക കമ്മീഷൻ ജപ്തി നടപടിക്കെത്തിയത്. ഇതിനിടെയാണ് എംഎൽഎയുടെ ഇടപെടലുണ്ടായത്. പിന്നാലെ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസപ്പെടുത്തി തിരിച്ചയക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക കമ്മീഷണർ പരാതി നൽകിയത്. ഇത് സംബന്ധിച്ച് കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എംഎൽഎയ്ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമപരമായി അന്വേഷണം നടത്തിയതിനെ കുറിച്ചുള്ള വിവരമുണ്ടായിരുന്നില്ല. തുടർന്നാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമപ്രകാരം അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത്.

വീട് ജപ്തിയായാൽ ജീവനൊടുക്കുമെന്ന കുടുംബത്തിന്റെ നിലപാടിൽ, പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മേലാറ്റൂർ എസ്എച്ച്ഒ കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!