വടകരക്ക് പുറത്ത് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ല;കെ മുരളീധരൻ
വടകരക്ക് പുറത്ത് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആര്‍എംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട് , തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തു വേണമെന്നതിനെ കുറിച്ച് കൂട്ടായ ചര്‍ച്ച വേണമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. അത് കോൺഗ്രസും യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ട കാര്യങ്ങളാണ്.കൂട്ടായി മുന്നോട്ട് പോകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പലവട്ടം സംസാരിച്ച് കഴിഞ്ഞു. വടകര സീറ്റിൽ എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും കെ മുരളീധരൻ […]





