Kerala

വടകരക്ക് പുറത്ത് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ല;കെ മുരളീധരൻ

വടകരക്ക് പുറത്ത് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആര്‍എംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട് , തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തു വേണമെന്നതിനെ കുറിച്ച് കൂട്ടായ ചര്‍ച്ച വേണമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. അത് കോൺഗ്രസും യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ട കാര്യങ്ങളാണ്.കൂട്ടായി മുന്നോട്ട് പോകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പലവട്ടം സംസാരിച്ച് കഴിഞ്ഞു. വടകര സീറ്റിൽ എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു പദവിയും ആഗ്രഹിക്കുന്നില്ല. വടകരയിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇറങ്ങും . അതിന് പുറത്ത് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കെ മുരളീധരൻ ആവര്‍ത്തിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!