ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണം, മുഖ്യമന്ത്രി രാജിവെക്കുന്നത് മാന്യതയെന്ന് കെ മുരളീധരൻ
കോഴിക്കോട്: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. കോൺഗ്രസിന്റെ പരാതി അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം തന്നെ നടത്തണം. ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധക്കേസിലെ അന്വേഷണം പാർട്ടി നേതാക്കളിലേക്ക് എത്താതെ ഇരിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് – ജമാ അത്തെ […]









