Kerala News

ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ല;എ.കെ. ആന്റണിയെ പിന്താങ്ങി മുരളീധരന്‍

വിശ്വാസിയായ അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന എകെ ആന്റണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ മുരളീധരന്‍ എംപി.ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ലെന്നും മുരളീധന്‍ മാധ്യമങ്ങളോട് പറഞ്ഞു.വിശ്വാസികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായും മതത്തെ മതപരമായും കാണണം. ആ നിലപാടാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മതേതരത്വം കോണ്‍ഗ്രസിന്റെ നിലപാടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു.രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണണം, മതത്തെ മതമായി കാണണം. ആ നിലപാടാണ് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വീകരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നത്. മൃദുഹിന്ദുത്വം, ന്യൂനപക്ഷ പ്രീണനം എന്നൊന്നും പറയുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. എല്ലാവര്‍ക്കും അവകാശങ്ങള്‍ വകവെച്ചുകൊടുക്കണം. അതാണ് ഇന്നലെ എകെ ആന്റണി പറഞ്ഞത്.മുരളീധരൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!