National News

വിമാനയാത്രക്കിടെ സഹയാത്രികനെ തല്ലിച്ചതച്ച് യാത്രികർ;ബാങ്കോക്ക്-കൊല്‍ക്കത്ത വിമാനത്തില്‍ കൈയാങ്കളി

തായ് സ്മൈൽ എയര്‍വേ വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി. ചൊവ്വാഴ്ചയാണ് സംഭവം.ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രണ്ടുപേർ തമ്മിലുണ്ടായ തർക്കമാണ് തല്ലിന് വഴിയൊരുക്കിയത്. വിമാനത്തിന്റെ ജീവനക്കാർ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തർക്കം തല്ലി തീർക്കുകയായിരുന്നു. മറ്റ് യാത്രക്കാർ നോക്കി നിൽക്കുകയും വിഡിയോ പകർത്തുകയും ചെയ്തു.തര്‍ക്കം മുറുകിയതിന് പിന്നാലെ ഒരാള്‍ മറ്റേയാളോട് കൈ താഴ്ത്താന്‍ പറയുന്നുണ്ട്. പിന്നാലെ മറ്റേയാളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് തല്ലുണ്ടായത് സംഭവത്തെ കുറിച്ച് തായ് സ്മൈൽ എയർവേസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Bangkok To kolkata flight 😊🤨👇 pic.twitter.com/8KyqIcnUMX

— Munna _Yadav 💯%FB (@YadavMu91727055) December 28, 2022

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!