Kerala News

സോളാർ കേസ് ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും പങ്ക്; കെ. മുരളീധരൻ

  • 10th September 2023
  • 0 Comments

സോളാർ കേസ് ഗൂഡാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ. മുരളീധരൻ എം.പി ,പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്നാം ദിവസം കാണാൻ കഴിഞ്ഞത് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും കെ. മുരളീധരൻ പറഞ്ഞു നിഷ്പക്ഷ അന്വേഷണം ഈ കേസിൽ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ 12 ന് നടക്കുന്ന KPCC നേതൃയോഗം നിലപാട് തീരുമാനിക്കും. ഗൂഡാലോചനയ്ക്ക് പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്തുവരണ്ടേതായുണ്ട്.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു

Kerala News

പുതുതലമുറയെ ആകർഷിക്കുന്നതിൽ വീഴ്ച പറ്റി; കോൺ​ഗ്രസ് നേതൃത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

  • 9th September 2023
  • 0 Comments

യുഡിഎഫ് നേതൃത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. പുതുപ്പള്ളിയിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം പാർട്ടിക്ക് ലഭിച്ചു. സഹതാപവും സർക്കാറിന് എതിരായ വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു, എന്നാൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി എന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. നേതൃത്വം ഒരിടത്ത് തന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനം കൊണ്ടാണ് മികച്ച വിജയം നേടിയത്. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് സാധിക്കില്ല.അതിനാൽ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് […]

Kerala kerala politics

പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കും,ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചിലത് പറയാനുണ്ട്: കെ മുരളീധരൻ

  • 22nd August 2023
  • 0 Comments

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. കെ കരുണാകരൻ സ്മാരക നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. ഈ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിശദ വിവരങ്ങൾ ആറാം തീയതിക്ക് ശേഷം പറയുമെന്നും കെ മുരളീധരൻ. കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. തൽക്കാലം തെലങ്കാന തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാമെന്നും കേരളത്തെക്കുറിച്ച് […]

Kerala News

ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട; വി. ഡി സതീശന് എതിരായ വിജിലൻസ് അന്വേഷണം; പ്രതികരണവുമായി കെ. മുരളീധരൻ

  • 10th June 2023
  • 0 Comments

പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ വി. ഡി സതീശന് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട നടപടിയിൽ പ്രതികരണവുമായി കെ. മുരളീധരൻ എംപി. സർക്കാറിലെ പലരും ഭാവിയിൽ അഴിയെണ്ണേണ്ടി വരുമെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ബാക്കിയുള്ളവരെ പ്രതിരോധത്തിലാക്കി കക്കാനുള്ള ഗൂഢതന്ത്രമാണ് സർക്കാരിന് എന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പുനഃസംഘടന വിവാദത്തിൽ പ്രതികരണം രേഖപ്പെടുത്തിയ കെ. മുരളീധരൻ പുനഃസംഘടനകൾ എല്ലാ കാലത്തും ഇങ്ങനെ ആയിരുന്നു എന്ന് അറിയിച്ചു. അതിന് മാറ്റമുണ്ടായത് വയലാർ രവി കെപിസിസി പ്രസിഡന്റ് […]

Kerala News

തനിക്കെതിരെ ചിലർ പിതൃശൂന്യമായ നുണകൾ പ്രചരിപ്പിക്കുന്നു; വിമർശനവുമായി മുരളീധരൻ

  • 4th April 2023
  • 0 Comments

തനിക്കെതിരെ ചിലർ നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നതായി കെ മുരളീധരൻ. സംസ്ഥാനത്ത് ബി ജെ പി അകൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാര വേലകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും കെ. കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ടെന്നും കെ മുരളീധരന്‍ ഫേസ്ബുക്കിൽ കുറിച്ചു . ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് കെ മുരളീധരന്‍ വിശദീകരിക്കുന്നു. അതിന്റെ പേരില്‍ വേട്ടയാടാന്‍ നോക്കണ്ട. […]

National News

മുരളീധരൻ സീനിയർ നേതാവ്, കാട്ടിയത് നീതികേട്‌ ; ശശി തരൂർ

  • 1st April 2023
  • 0 Comments

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്ന വിഷയത്തിൽ പ്രതികരണവുമായി ശശി തരൂർ. മുരളീധരന്‍ സീനിയറായ നേതാവാണെന്നും അദ്ദേഹത്തോട് കാട്ടിയത് നീതികേടാണെന്നും തരൂര്‍ പ്രതികരിച്ചു ഇക്കാര്യത്തിൽ പാർട്ടിക്ക് തെറ്റ് സംഭവിച്ചുവെന്നും പാര്‍ട്ടിയെ നന്നാക്കി കൊണ്ടുപോകണമെങ്കില്‍ പ്രധാന നേതാക്കളെ ഇത്തരം പരിപാടികളില്‍ നിന്ന് ഒഴിവാക്കരുതെന്നും തരൂർ പറഞ്ഞു, ബോധപൂര്‍വ്വമാണോ ഒഴിവാക്കിയതെന്ന് അറിയില്ല. സമയക്കുറവാണെങ്കില്‍ നേരത്തെ പരിപാടി തുടങ്ങാമായിരുന്നു. അദ്ദേഹത്തിനും സംസാരിക്കാന്‍ സമയം നല്‍കണമായിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. […]

Kerala News

കോൺഗ്രസിലെ പ്രശ്നങ്ങൾ; അനുനയ നീക്കവുമായി നേതൃത്വം

  • 14th March 2023
  • 0 Comments

കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി നേതൃത്വം. ഇതിനായി കെ സുധാകരനെയും എം പി മാരെയും കെ സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഏഴ് എംപിമാർ പരാതി അറിയിച്ചതിനെ തുടർന്ന് ഹൈക്കമാന്റ് നിർദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും. എം.കെ. രാഘവനും കെ മുരളീധരനും നടത്തിയ നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ കെ പി സി സി നൽകിയ താക്കീതാണ് പ്രശ്നം വഷളാക്കിയത്. പ്രശ്നത്തിൽ എം പി മാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്. […]

Kerala News

കത്ത് നൽകിയത് ബോധപൂർവം അപമാനിക്കാൻ; ഇനി മത്സരിക്കില്ല; കെ മുരളീധരൻ

  • 13th March 2023
  • 0 Comments

നേതൃത്വം തന്നെ ബോധപൂർവം അപമാനിക്കാനാണ് കത്ത് നൽകിയതെന്നും ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ലെന്നും നോട്ടീസ് നൽകുന്നതിന് മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നുവെന്നും തന്റെ സേവനം വേണോ വേണ്ടയോ എ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി മത്സരിക്കാൻ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കന്മാരോട് പറഞ്ഞു കഴിഞ്ഞു എന്നാൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിക്കെതിരായ പരസ്യ വിമർശനത്തിൽ […]

Kerala News

പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും; കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ല; കെ മുരളീധരൻ

  • 11th March 2023
  • 0 Comments

പരസ്യമായി പാർട്ടിയെ വിമർശിച്ചതിന് മുന്നറിയിപ്പ് നൽകി കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്നും പാർട്ടി പ്രവർത്തനം നിർത്താൻ പറഞ്ഞാൽ നിർത്തുമെന്നും മുരളീധരൻ പറഞ്ഞു. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു പാർട്ടിയെ പറ്റിയുള്ള പരാതികൾ പൊതു വേദിയിൽ പറഞ്ഞു എന്നാണ് മുരളീധരനും, എം കെ രാഘവനുമെതിരെയുള്ള കെ പി സി സി യുടെ വിമർശനം. […]

Kerala News

ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല;ഒന്നും മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക് രാഘവനെ പിന്തുണച്ച് കെ. മുരളീധരന്‍

  • 4th March 2023
  • 0 Comments

കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനത്തില്‍ എം.കെ. രാഘവനെ പിന്തുണച്ച് കെ. മുരളീധരന്‍. രാഘവന്‍ പറഞ്ഞത് പാര്‍ട്ടി വികാരമാണെന്നും കോണ്‍ഗ്രസിനുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരന്‍ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നൽകിയ റിപ്പോർട്ടിനെ കുറിച്ച് ഡിസിസി പ്രസിഡന്‍റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ അടിയന്തരമായി ഒരു രാഷ്ട്രീയകാര്യ സമിതിയോ അല്ലെങ്കില്‍ […]

error: Protected Content !!