Kerala News

തൃക്കാക്കരയില്‍ വികസനം ചര്‍ച്ചയാക്കിയാല്‍ നേട്ടം യു ഡി എഫിന്, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍

വികസനം ചര്‍ച്ചയാക്കിയാല്‍ തൃക്കാക്കര യു ഡി എഫിന് അനുകൂലമാകുമെന്ന് കെ മുരളീധരന്‍ എംപി. കേരളത്തിന്റെ വികസന കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ എന്നും സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വന്ദേഭാരത് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ കേരളത്തിനും ട്രെയിനുകളുടെ സേവനം ലഭിക്കും. അതുകൊണ്ട് കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

‘തൃക്കാക്കരയില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണ്, അതിനായി ഇടതുപക്ഷത്ത വെല്ലുവിളിക്കുകയാണ്. സ്ഥാനാര്‍ഥിയെ തീരുമാനിച്ച്‌ കഴിഞ്ഞു, പ്രചരണങ്ങള്‍ ശക്തമാക്കും. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ലക്ഷ്യം തൃക്കാക്കരയിലെ വിജയമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, പി.സി.ജോര്‍ജിന്റേത് അറസ്റ്റ് നാടകം ആയിരുന്നെന്നും മുരളീധരന്‍ തുറന്നടിച്ചു.

ജയിലില്‍ പോകുമെന്ന് കരുതിയാള്‍ ചിരിച്ചുകൊണ്ടാണ് പുറത്ത് വന്നു. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞു. പ്രോസിക്യൂഷനെ ഏര്‍പ്പെടുത്താതെ എന്തിനായിരുന്നു പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് എന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

‘പി സി ജോര്‍ജിന് സര്‍ക്കാര്‍ എന്തിനാണ് ഇത്ര ആനുകൂല്യങ്ങള്‍ നല്‍കിയത്?. അതിനര്‍ത്ഥം പി സി നടത്തിയ വിദ്വേഷ പ്രസംഗത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നു എന്നല്ലെ?,ജാമ്യം ലഭിച്ച്‌ പുറത്ത് വന്ന അദ്ദേഹം എം എ യൂസഫലിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പിന്‍വലിച്ചത്. മറ്റ് വിദ്വേഷ പരാമര്‍ശങ്ങളിലൊക്കെ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പറഞ്ഞത്. പ്രോസിക്യൂഷന്‍ എന്തുകൊണ്ട് കോടതിയില്‍ ഹാജരായില്ല. സര്‍ക്കാര്‍ വക്കീലിനെ ഏര്‍പ്പെടുത്താതെ എന്തിനായിരുന്നു അറസ്റ്റ്. കേരളത്തില്‍ നടക്കുന്നത് സിപിഐഎം ബിജെപി രഹസ്യ ബന്ധമാണ്’, കെ മുരളീധരന്‍ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!