information

ജൂനിയർ റസിഡന്റ് താത്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി യോഗ്യതയുളള ഉദ്യോഗാർഥികളെ ഒക്‌ടോബർ 19ന് 11 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.ബി.ബി.എസ്, പ്രായപരിധി:40 വയസ്സ്. മാസവേതനം: 45,000 രൂപ. താത്പര്യമുളള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ പത്ത് മണിക്ക് മുമ്പ് ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്കും തുടർന്നുളള […]

Local News

പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് എസ്.സി വിഭാഗത്തിന് വേണ്ടി ആവിഷ്‌കരിച്ച തൊഴില്‍പരിശീലനം, മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം (എസ്.സി യുവതീയുവാക്കള്‍ക്ക് മാത്രം) എന്നീ പ്രോജക്റ്റുകള്‍ പ്രകാരമുള്ള സൗജന്യപരിശീലനം ഒക്ടോബര്‍ 16 ന് കാലത്ത് 10 മണിക്ക് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഇതുവരെ പ്രവേശനം തേടാത്ത നിശ്ചിതയോഗ്യതയുള്ളവര്‍ 16 ന് മുന്‍പ് ആവശ്യമായ രേഖകളോടെ സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ എത്തി പ്രവേശനം നേടണം. ഗ്രാമസഭാ അംഗീകാരം ലഭിച്ചതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്, വിദ്യാഭ്യാസയോഗ്യത (ചുരുങ്ങിയത് എസ്.എസ്.എല്‍.സി പാസ്സ്), […]

information

നെഹ്രു യുവകേന്ദ്ര ബ്ലോക്ക്തല കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 27 മുതല്‍

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ഒക്ടോബര്‍ 14 മുതല്‍ 19 വരെയാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഒക്ടോബര്‍ 14 ന് രാവിലെ 10 മണിക്ക് മുമ്പായി, ബാങ്ക് പാസ്സ് ബുക്കും ഇതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും, ഫോട്ടോ പതിച്ച […]

information

വനിതകള്‍ക്ക് സൗജന്യ പി.എസ്.സി. പരീക്ഷാപരിശീലനം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി പേരാമ്പ്ര  ബ്ലോക്ക് പഞ്ചായത്ത്  പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 40 ദിവസത്തെ പി.എസ്.സി പരീക്ഷാ പരിശീലനം സൗജന്യമായി നടത്തും.  താല്‍പര്യമുളളവര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ  കരിയര്‍ ഡെവലപ്പ്‌മെന്റ്  സെന്ററില്‍ ഒക്ടോബര്‍ 19 നകം പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ എസ്.എസി.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ളവരും പി.എസ്.സിക്ക് അപേക്ഷ നല്‍കുന്നതിനുള്ള പ്രായപരിധിയിലുള്ളവരും ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവരും ആയിരിക്കണം. […]

information

ഫോട്ടോ ജേര്‍ണലിസം കോഴ്സ് ;സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

  • 25th September 2019
  • 0 Comments

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന […]

information

ഫുട്‌ബോള്‍ കോച്ച് നിയമനം

  • 24th September 2019
  • 0 Comments

ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ കോച്ചിനെ നിയമിക്കും. വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സപ്തംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. അപേക്ഷകര്‍ എന്‍.ഐ.എസ് യോഗ്യതയുള്ളവരോ സീനിയര്‍ സ്റ്റേറ്റ് ടീമില്‍ കളിച്ചവരോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം. മാസവേതനം 15,000 രൂപ. താല്പര്യമുള്ളവര്‍, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2383780 സൗജന്യ പരീക്ഷാ […]

information

ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്

  • 21st September 2019
  • 0 Comments

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ‘ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് ‘ എന്ന പ്രോജക്ടിലേക്കാണ് നിയമനം. കെ-ഡിസ്‌കും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ഒരു പ്രോജക്ടാണിത്. ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും സർഗ്ഗശേഷിയും പരിപോഷിപ്പിക്കുന്നതിനായുളളതാണ് ഈ പ്രോജക്ട്. ആദ്യഘട്ടം 12 മാസത്തേക്കായിരിക്കും. പിന്നീട് അവലോകനത്തിനുശേഷം ആവശ്യമെങ്കിൽ […]

information

പ്ലസ് വൺ പ്രവേശനത്തിന് സെപ്തംബർ 30 വരെ അവസരം

  • 21st September 2019
  • 0 Comments

സ്‌കോൾ കേരള മുഖേന 2019-21 ബാച്ചിലേക്കുളള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി സെപ്തംബർ 30 വരെ പ്രൈവറ്റ് വിഭാഗത്തിൽ പ്രവേശനം നേടുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471-2342950, 2342271, 2342369 എന്നീ നമ്പറുകളിലും ജില്ലാ കേന്ദ്രങ്ങളിലും ലഭിക്കും.

information

രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അയക്കണം

  • 20th September 2019
  • 0 Comments

01/01/2004 മുതല്‍ 01/01/2019 വരെ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സ്‌ക്യൂട്ടീവ് എംപ്ലോയ്മെന്റ് എകസ്ചേഞ്ച് മുഖേന താല്‍ക്കാലികമായി 179/180 ദിവസം ജോലി ലഭിച്ച ഭിന്ന ശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, വിടുതല്‍ സര്‍ട്ടിഫിക്കററിന്റെ പകര്‍പ്പും സെപ്തംബര്‍ 25 നുളളില്‍ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സ്‌ക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിലേക്ക് തപാല്‍ മുഖാന്തിരമോ/കൊറിയര്‍ മുഖാന്തിരമോ അയക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി.ആന്റ് ഇ) അറിയിച്ചു. ഇ.എം.ടി ടെക്നിഷ്യന്‍ : കൂടിക്കാഴ്ച 25 ന് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് […]

information Local

സ്റ്റാളുകള്‍ വ്യാപാരത്തിനായി നല്‍കുന്നു

  • 19th September 2019
  • 0 Comments

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവുവന്നിട്ടുള്ള സ്റ്റാളുകള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിനായി ലേലം/ ക്വട്ടേഷന്‍ മുഖാന്തിരം 11 മാസത്തെ കാലയളവിലേക്ക് നല്‍കുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 24 ന് രാവിലെ 11 മണി. ഫോണ്‍ : 0495 2376514. പൂന്തോട്ട നിര്‍മാണം : ക്വട്ടേഷന്‍ ക്ഷണിച്ചു കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിലെ ഹെറിറ്റേജ് ബ്ലോക്കുമായി ബന്ധപ്പെട്ടുളള ഗാര്‍ഡന്‍ ഏരിയ പുതുതായി നിര്‍മിച്ച് പരിപാലിക്കുന്നതിനും നിലവിലുളള പൂന്തോട്ടം […]

error: Protected Content !!