information

രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അയക്കണം

01/01/2004 മുതല്‍ 01/01/2019 വരെ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സ്‌ക്യൂട്ടീവ് എംപ്ലോയ്മെന്റ് എകസ്ചേഞ്ച് മുഖേന താല്‍ക്കാലികമായി 179/180 ദിവസം ജോലി ലഭിച്ച ഭിന്ന ശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, വിടുതല്‍ സര്‍ട്ടിഫിക്കററിന്റെ പകര്‍പ്പും സെപ്തംബര്‍ 25 നുളളില്‍ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സ്‌ക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിലേക്ക് തപാല്‍ മുഖാന്തിരമോ/കൊറിയര്‍ മുഖാന്തിരമോ അയക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി.ആന്റ് ഇ) അറിയിച്ചു.

ഇ.എം.ടി ടെക്നിഷ്യന്‍ : കൂടിക്കാഴ്ച 25 ന്

സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ഇ.എം.ടി ടെക്നിഷ്യന്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച സെപ്തംബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത – ബി.എസ്സി നേഴ്സിംഗും അഡ്വാന്‍സ് ലൈഫ് സപോര്‍ട്ട്/ബേസിക് ലൈഫ് സപോര്‍ട്ട്, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ (ഗവ.അംഗീകൃതം), മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് ഫോട്ടോകോപ്പിയും, ഫോട്ടോ പതിച്ച ബയോഡാറ്റയും, ഐ.ഡി സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0495 2721998.

അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് മലേഷ്യന്‍ സര്‍ക്കാര്‍

അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടില്‍ തിരികെ പോകുവാന്‍ അവസരം ഒരുക്കി മലേഷ്യന്‍ സര്‍ക്കാര്‍. ഇതനുസരിച്ച് മലേഷ്യയില്‍ അനധികൃതമായി കുടിയേറിയ മലയളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു. പൊതു മാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ യാത്രാ രേഖകള്‍, പാസ്സ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ്. വിമാന ടിക്കറ്റ് എമിഗ്രേഷന്‍ ഓഫീസില്‍ ഒടുക്കേണ്ട പിഴത്തുകയായ 700 മലേഷ്യല്‍ റിങിറ്റ് എന്നിവ വേണം. 2019 ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി. പ്രസ്തുത പദ്ധതി പ്രകാരം കീഴടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതല്ല.

മലേഷ്യയില്‍ നിരവധി ഇന്ത്യക്കാര്‍ തൊഴില്‍ കരാര്‍/ വിസ/ വര്‍ക്ക് പെര്‍മിറ്റ് എന്നിവ ഇല്ലാതെ ജോലി നോക്കുന്നുണ്ട്. അംഗീകൃത വിസ ഇല്ലാത്തവര്‍ക്കെതിരെ തൊഴില്‍ ദാതാവ്് മോശമായി പെരുമാറുക, വേതനം നല്‍കാതിരിക്കുക, പാസ്പോര്‍ട്ട് പിടിച്ച് വയ്ക്കുക, മെഡിക്കല്‍ സൗകര്യം നല്‍കാതെ അസുഖം ബാധിക്കുമ്പോള്‍ ഉപേക്ഷിക്കുക തുടങ്ങിയ കാരണമാണ് ഭൂരിപക്ഷം കുടിയേറ്റക്കാരും മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. കോലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ സ്വമേധയാ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്നിവ നല്‍കി വരികയാണ്. മലേഷ്യയില്‍ അനധികൃതമായി കുടിയേറിയ മലയാളികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍തഥിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!