information

അറിയിപ്പ്

  • 13th July 2020
  • 0 Comments

ഹയർസെക്കൻഡറി ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (ുൃറ ഹശ്‌ല) ഡൗൺലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന […]

information

അറിയിപ്പുകൾ

  • 26th June 2020
  • 0 Comments

കൈത്തറി സ്‌പെഷ്യൽ റിബേറ്റ് മേള ഒന്നുമുതൽ കൈത്തറി മേഖലയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങൾ, ഹാൻടെക്‌സ്, ഹാൻവീവ് ഉൽപന്നങ്ങൾ റിബേറ്റ് വിലയിൽ ലഭിക്കും. ജൂലൈ ഒന്ന് മുതൽ 20 വരെയാണ് ആനുകൂല്യം. റിബേറ്റ് വിൽപന ഉദ്ഘാടനം ജൂലായ് ഒന്നിന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ഓൺലൈനായി നിർവഹിക്കും. ലോക്ക്ഡൗണായതിനാൽ ഇത്തവണ വിഷുവിനും റംസാനും റിബേറ്റ് മേളകൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് 14 ദിവസത്തെ റിബേറ്റ് […]

information Kerala

അറിയിപ്പുകൾ

  • 25th June 2020
  • 0 Comments

വിക്‌ടേഴ്‌സിൽ ലഹരി വിരുദ്ധ പരിപാടി ഇന്ന്; മൊബൈൽ ഫോൺ സമ്മാനം നേടാൻ അവസരം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ലഹരിയുടെ ദുരുപയോഗം, ദോഷവശങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടി നടത്തുന്നു. വിദ്യാർഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുൾപ്പെടെ പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള പരിപാടികൾ വിക്‌ടേഴ്‌സ് ചാനൽ വഴി 26ന് രാവിലെ 7.45 മുതൽ 8.30 വരെ സംപ്രേഷണം ചെയ്യും. 27നും 28നും പുനഃസംപ്രേഷണം ഉണ്ട്. പരിപാടിയിൽ ലഹരിയുമായി ബന്ധപ്പെട്ട് […]

information

അറിയിപ്പുകള്‍

ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍  : അപേക്ഷ ക്ഷണിച്ചു    വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു-സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസറായി   (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള   ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.  പ്രായം 30 വയസ്സ് കവിയരുത്. യോഗ്യത – എം.എസ് ഡബ്ല്യു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.             ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ […]

Local

റേഷന്‍കാര്‍ഡ് അനുബന്ധ അപേക്ഷകള്‍ ബുധനാഴ്ച്ചകളില്‍ മാത്രം

പുതിയ റേഷന്‍ കാര്‍ഡുകള്‍, മുന്‍ഗണന കാര്‍ഡുകള്‍, അന്ത്യോദയ കാര്‍ഡുകള്‍, കാര്‍ഡിന്റെ ഓണര്‍ഷിപ്പ് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ മുന്‍ഗണനയിലേക്ക് മാറിയ കാര്‍ഡുകളുടെ പുറം ചട്ട മാറ്റല്‍ (വീടിന്റെ വലിപ്പം കാണിക്കുന്ന രേഖ സഹിതം) തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട, അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമായ എല്ലാ പ്രധാന അപേക്ഷകളും ബുധനാഴ്ച്ച ദിവസങ്ങളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോ എടുത്ത കാര്‍ഡുടമ നിര്‍ബന്ധമായും ഹാജരാകേണ്ടതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

information

ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്ലർക്ക്

കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താത്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുളളത്. 19950 രാപയാണ് പ്രതിമാസ വേതനം. 60 വയസ്സിൽ താഴെയായിരിക്കണം പ്രായം. അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം. ഹൈക്കോടതി/നിയമവകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് […]

information

നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി യോഗം മാറ്റി

നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി സേവനാവകാശ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒക്‌ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചു. സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി യോഗം മാറ്റി സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി സേവനാവകാശ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ന് (ഒക്‌ടോബര്‍ 22) രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചതായി സെക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9446614243. ക്ലര്‍ക്ക് : താല്‍ക്കാലിക നിയമനം കോഴിക്കോട് […]

information

ഓവര്‍സീയര്‍ അപേക്ഷ ക്ഷണിച്ചു

കായണ്ണ ഗ്രാമപഞ്ചായത്തില്‍ മാഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. (നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഐ.ടി.ഐക്കാരേയും പരിഗണിക്കും.) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 21 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണം. ഇന്റര്‍വ്യു ഒക്‌ടോബര്‍ 24 ന് രാവിലെ 11 മണി. ഫോണ്‍: 0496-2659021. ദുരന്തസാധ്യത ലഘൂകരണ പരിശീലനം ഇന്ന് അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് […]

information

ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനം; ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമി 2019-2020 വര്‍ഷത്തെ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചന കളുടെ 8” X 6” സൈസിലുള്ള പത്തു കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘു ജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്തുവാനുദ്ദേശിക്കുന്ന സ്ഥലം, ഗ്യാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാര്‍ 2020 ആഗസ്റ്റ് 31 നകം അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറിയിലാണ് പ്രദര്‍ശനം നടത്തേണ്ടത്. കേരളീയരോ, […]

information

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം

കേരള സര്‍ക്കാരിനു വേണ്ടി സംസ്ഥാന ഐ ടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തില്‍ പങ്കെടുത്ത് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം – രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 14. പ്രകൃതി ദുരന്തത്തില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, മോട്ടോര്‍വാഹന വകുപ്പ് രേഖകളും ചിയാക്ക്, പഞ്ചായത്ത്, രജിസ്ട്രേഷന്‍, എസ്.എസ്.എല്‍.സി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തില്‍ പങ്കെടുത്ത് നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം. ഇതിനായി കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കാള്‍ സെന്റര്‍ […]

error: Protected Content !!