ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്

0
212

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ‘ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് ‘ എന്ന പ്രോജക്ടിലേക്കാണ് നിയമനം. കെ-ഡിസ്‌കും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ഒരു പ്രോജക്ടാണിത്.

ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും സർഗ്ഗശേഷിയും പരിപോഷിപ്പിക്കുന്നതിനായുളളതാണ് ഈ പ്രോജക്ട്. ആദ്യഘട്ടം 12 മാസത്തേക്കായിരിക്കും. പിന്നീട് അവലോകനത്തിനുശേഷം ആവശ്യമെങ്കിൽ ദീർഘിപ്പിക്കും. യോഗ്യത, ജോലി വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ kdisc.kerala.gov.in ൽ ലഭ്യമാണ്. രാവിലെ പത്തിന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജ് റോഡിലെ ഇന്ത്യാ ഹൈറ്റ്‌സ് മൂന്നാം നിലയിലെ കെ-ഡിസ്‌ക് ഓഫീസിലാണ് ഇന്റർവ്യൂ.

സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡെമോഗ്രഫി ലക്ചറർ ഇന്റർവ്യു 28ന്

കൊല്ലം സർക്കാർ മെഡിക്കൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡെമോഗ്രഫി തസ്തികയിൽ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സിലുളള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം/ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം/സ്റ്റാറ്റിസ്റ്റിക്‌സ് സ്‌പെഷ്യൽ പേപ്പറായുളള ഗണിതശാസ്ത്ര രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും മുംബൈ ഐ.ഐ.പി.എസ്/ ഐ.എസ്.ഐ കൽക്കട്ട അഥവാ ഇന്ത്യയ്ക്കകത്തോ പുറത്തോ ഉളള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നിന്നുളള ഡെമോഗ്രാഫിയിലെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്. അംഗീകൃത ബിരുദ /ബിരുദാനന്തര സ്ഥാപനത്തിലെ അധ്യാപന പരിചയം അഭിലഷണീയം.

(പ്രായപരിധി 40 വയസ്സ്). പ്രതിദിനവേതനം 830 രൂപ. പരമാവധി 22410 രൂപ മാസവേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് (പകർപ്പുകൾ ഉൾപ്പെടെ), പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 28 രാവിലെ പത്തിന് മുമ്പ് കോളേജിൽ കൂടിക്കാഴ്ചയ്ക്കായി എത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here