information

ഫുട്‌ബോള്‍ കോച്ച് നിയമനം

ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ കോച്ചിനെ നിയമിക്കും. വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സപ്തംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. അപേക്ഷകര്‍ എന്‍.ഐ.എസ് യോഗ്യതയുള്ളവരോ സീനിയര്‍ സ്റ്റേറ്റ് ടീമില്‍ കളിച്ചവരോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം. മാസവേതനം 15,000 രൂപ. താല്പര്യമുള്ളവര്‍, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2383780

സൗജന്യ പരീക്ഷാ പരിശീലനം

നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍ സിവില്‍ സ്റ്റേഷനിലെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./ എസ്.റ്റി യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബറില്‍ പട്ടികജാതി/ ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി പി.എസ്.സി -സൗജന്യ തീവ്ര പരീക്ഷാ പരിശീലനം നടത്തും. എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 നകം സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ ഹാജരായി നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2376179.

മുതിര്‍ന്ന പൗരന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗം സംബന്ധിച്ച് രണ്ട് മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കും. കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് ആന്റ് നെറ്റ് സര്‍വ്വീസിംങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്മെന്റ് ആന്റ് ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് തുടങ്ങി എല്ലാ വ്യക്തിഗത ഉപയോഗങ്ങളിലും പരിശീലനം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഉടന്‍ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ – 0595 2370026.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!