Health & Fitness

ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിച്ചാൽ ഗുണങ്ങൾ പലതാണ്!

രാവിലെ ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നതിന്റെ ഗുണങ്ങൾ പലതാണ്. മലബന്ധമകറ്റാനും, ലിവറിലെ വിഷാംശം പുറന്തള്ളാനും ഈ വെള്ളം ഉപകരിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കുന്നതു കൊണ്ട് ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു വഴി അള്‍സര്‍ സാധ്യത കുറയ്ക്കും.

വയറിന്റെ ആരോഗ്യത്തിന് ഇതിലെ മഗ്നീഷ്യമാണ് സഹായിക്കുന്നത്. നല്ല ചൂടുള്ള സമയത്ത് വയറിന് അസ്വസ്ഥത തോന്നുന്നതു സാധാരണയാണ്. ഈ സമയത്ത് നല്ല തണുത്ത വെള്ളത്തില്‍ അല്‍പം ശര്‍ക്കര കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണംചെയ്യും.

ഇതുവഴി മാസമുറ സമയത്തെ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വയര്‍ തണുപ്പിയ്ക്കാനം വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമുള്ള നല്ലൊരു വഴിയാണിത്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ശര്‍ക്കര കലക്കിയ വെള്ളം കുടിയ്ക്കുന്നത്.

ശര്‍ക്കരയിലെ കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ അത്ര എളുപ്പത്തില്‍ രക്തത്തിലേക്കു കടക്കില്ല. ഇത് ആഗിരണം ചെയ്യപ്പെടാന്‍ സമയമെടുക്കും. ഇതുകൊണ്ടുതന്നെ എനർജിയായി ശരീരത്തില്‍ സൂക്ഷിയ്ക്കപ്പെടുകയും ചെയ്യും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും
Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019
error: Protected Content !!