Health & Fitness

പകലുറക്കം നല്ലതോ ചീത്തയോ?

ഭൂരിഭാഗം ആളുകളും പകലുറക്കം ഇഷ്ടപ്പെടുന്നവരാണ് . എന്നാൽ പകലുറങ്ങുന്നത് കുട്ടികൾക്ക് നല്ലതാണെങ്കിലും മുതി‍ർന്നവരെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.രാത്രിയിലാണ് ഉറങ്ങാനുള്ള ഏറ്റവും നല്ല സമയം. ശാരീരിക പ്രവ‍ർത്തനങ്ങൾ വളരെ പതുക്കയാണ് രാത്രിയിൽ സംഭവിക്കുന്നത്. അതിനാൽ ശരീരത്തിന് വിശ്രമം ആവശ്യമാണ്. എന്നാൽ ചൂടുളള മാസങ്ങളിൽ രാത്രി അധികം ഉറക്കം കിട്ടണമെന്നില്ല. അതിനാൽ പകലുറക്കം അൽപ്പം ആകാം. പകൽ 2 മണിക്ക് ശേഷം 20 മിനിറ്റിൽ താഴെ ഉറങ്ങുന്നത് മനസിനും ശരീരത്തിനും ഉണ‍ർവ് പ്രദാനം ചെയ്യുന്നു. എന്നാൽ ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് […]

Health & Fitness

ഒരൊറ്റ ടെസ്റ്റിൽ 20 തരം ക്യാൻസറുകളെ തിരിച്ചറിയാം, കണ്ടെത്തലുമായി ഗവേഷകർ !

കാൻസർ എന്ന ഒറ്റ രോഗം ഇന്ന് ലോകത്തെ കാർന്ന് തിന്നുകയാണ്. ലോകത്ത് ഏറ്റവുമധികം മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ വലിയ രോഗമാണ് ക്യൻസർ. നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായും ക്യാൻസറിനെ ചികിത്സിച്ച് ഭേതമാക്കാൻ സാധിക്കും. എന്നാൽ അസുഖം തിരിച്ചറിയാൻ വൈകുന്നതാണ് പ്രധാന പ്രശ്നം. ഒറ്റ രക്ത പരിശോധനകൊണ്ട് 20 തരം ക്യാൻസറുകളെ തിരിച്ചറിയാൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. നെക്സ്‌റ്റ് ജെനെറേഷൻ സീക്വൻസിംഗ് സങ്കേതികവിദ്യ അടിസ്ഥനപ്പെടുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ക്യാൻസർ രോഗികളും. ക്യാൻസർ […]

Health & Fitness

മുഖം ഫ്രഷാകാന്‍ ഫേസ്‌വാഷ്

യാത്ര ചെയ്യുമ്പോഴും മറ്റും മുഖം ഫ്രഷാകാന്‍ സഹായിക്കുന്നതാണ് ഫേസ്‌വാഷുകൾ. യാത്രകളിലെ ഉപകാരവസ്തു എന്നതു മാത്രമല്ല സോപ്പിനു പകരക്കാരന്‍ എന്ന സ്ഥാനക്കയറ്റവും ഇന്ന് ഫേസ്‌വാഷുകൾക്ക് സ്വന്തം. ഫേസ്‌വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ വേണ്ട. എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ്‌വാഷുകള്‍ ലഭിക്കും. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ്‌വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‌വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് […]

Health & Fitness

പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം

ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് പഴങ്ങള്‍. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരത്തിന് ഗുണങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ. അത്തരത്തിൽ പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വാഴപ്പഴത്തില്‍ വൈറ്റമിന്‍ ബി ഉള്ളത് ഇത് ശരീരത്തിലെ നാഡി ഞരമ്പുകള്‍ക്ക് ഗുണം ചെയ്യുന്നു. അവയെ ഊര്‍ജ്ജസ്വലമാക്കുന്നു. അസിഡിറ്റിക്ക് കൈക്കൊണ്ട ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചില്‍ തുടങ്ങിയ ചെറു രോഗാവസ്ഥകള്‍ക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം. കുടലിലെ വ്രണങ്ങളും അസിഡിറ്റിയും കുറയ്ക്കാനും വാഴപ്പഴത്തിനു കഴിവുണ്ട്. […]

Health & Fitness

ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിച്ചാൽ ഗുണങ്ങൾ പലതാണ്!

  • 24th September 2019
  • 0 Comments

രാവിലെ ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നതിന്റെ ഗുണങ്ങൾ പലതാണ്. മലബന്ധമകറ്റാനും, ലിവറിലെ വിഷാംശം പുറന്തള്ളാനും ഈ വെള്ളം ഉപകരിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കുന്നതു കൊണ്ട് ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു വഴി അള്‍സര്‍ സാധ്യത കുറയ്ക്കും. വയറിന്റെ ആരോഗ്യത്തിന് ഇതിലെ മഗ്നീഷ്യമാണ് സഹായിക്കുന്നത്. നല്ല ചൂടുള്ള സമയത്ത് വയറിന് അസ്വസ്ഥത തോന്നുന്നതു സാധാരണയാണ്. ഈ സമയത്ത് നല്ല തണുത്ത വെള്ളത്തില്‍ അല്‍പം ശര്‍ക്കര കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണംചെയ്യും. ഇതുവഴി മാസമുറ സമയത്തെ വൈകാരിക […]

Health & Fitness

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ ?

  • 23rd September 2019
  • 0 Comments

നമ്മുടെ വീടുകളിൽ പതിവായുള്ള ഒരു ശീലമാണ് ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നത്. എന്നാൽ ഈ ശീലം നമ്മെ കൊണ്ടുചെന്നെത്തിക്കുക മാരകമായ രോഗങ്ങളിലേക്കാണ്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ പുകയുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപെട്ടിരിക്കും എണ്ണയിൽ അടങ്ങിയിരിക്കുന്ന എച്ച്‌എൻ‌ഇ എന്ന വിഷപദാർത്ഥത്തിന്റെ സാനിധ്യം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നതിലൂടെ അണുബാധ മുതൽ ക്യാൻസർ വരെ ഉണ്ടായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എണ്ണ കൂടുതൽ തവണ ചൂടാകുന്നതനുസരിച്ച് വിഷപദാർത്ഥത്തിന്റെ തോത് വർധിച്ചുകൊണ്ടിരിക്കൂം. […]

Health & Fitness

അമിത വിയർപ്പ് തടയാൻ ഇതാ ചില നാടൻ പൊടിക്കൈകൾ

  • 17th September 2019
  • 0 Comments

വിയര്‍ക്കുന്നത് സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. എന്നാല്‍ അമിതമായി വിയര്‍ക്കുന്നത് ചിലരെ അലട്ടുന്ന പ്രശ്‌നമാണ്. അമിത വിയര്‍പ്പ് സ്വാഭാവികമായി കുറയ്ക്കാനുള്ള ചില വഴികൾ അറിയേണ്ടേ ? മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം ശരീരത്തില്‍ കൂടുതല്‍ അഡ്രിനാലിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് കൂടുതല്‍ വിയര്‍പ്പിന് ഇട വരുത്തും. കിടക്കും മുന്‍പ് അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കക്ഷത്തില്‍ പുരട്ടുക. ഇത് ചര്‍മത്തിലെ പിഎച്ച് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. കാപ്പി കുടിക്കുന്നത് കുറയ്ക്കുക. കാപ്പി അഡ്രിനാലിന്‍ ഉല്‍പാദനത്തിന് ഇടയാക്കും. ഇത് വിയര്‍പ്പ് […]

Health & Fitness

ലെമൺടീ പതിവാക്കൂ…ഗുണങ്ങൾ നിരവധിയാണ്

  • 10th September 2019
  • 0 Comments

രാവിലെ ചായയും കാപ്പിയും ഒഴിവാക്കി ലെമൺടീ കഴിച്ചു നോക്കിയാലോ? ലെമൺ ടീയുടെ ഗുണങ്ങൾ നിരവധിയാണ്. ചെറുനാരങ്ങയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ ലെമണ്‍ ടീ എന്നും കുടിച്ചാല്‍ മതി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഇത്. […]

Health & Fitness

ശരീരഭാരം കുറയ്ക്കാൻ അത്താഴം ഒഴിവാക്കാറുണ്ടോ?,എന്നാൽ ഇത് അറിഞ്ഞോളൂ…

  • 9th September 2019
  • 0 Comments

ഉറക്കം കുറഞ്ഞാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കും അറിയാവുന്നതാണ്. ശരീരികവും മാനസികവുമായ പ്രവര്‍ത്തനത്തെ മികച്ചതാക്കാൻ ഉറക്കം അത്യാവിശ്യമാണ്. ഇതുപോലെ തന്നെയാണ് അത്താഴം കഴിക്കാതെയുള്ള ഉറക്കവും. ശരീരഭാരം കുറയ്‌ക്കാന്‍ എന്ന പേരില്‍ രാത്രിയില്‍ ഒന്നും കഴിക്കാതെ ഉറങ്ങുന്നവരുണ്ട്. യഥാർത്ഥത്തിൽ ഇത് ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയാണ്. ഭക്ഷണം കഴിക്കാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം നഷ്‌ടമാകും. ശരീരത്തിലെ മെറ്റബോളിക് റേറ്റ് കുറയുകയും ശരീരം അമിതമായി തടിക്കുകയും ചെയ്യും. ഒഴിഞ്ഞ വയറുമയി സ്ഥിരമായി ഉറങ്ങുന്നതോടെ അടുത്ത ദിവസം പ്രവര്‍ത്തിക്കാനുള്ള ആരോഗ്യം നഷ്‌ടമാകും. […]

Health & Fitness

മുഖക്കുരുവിനും , മുഖത്തെ ചുളിവുകൾക്കും ഇതാ ഒരു പരിഹാരം

  • 7th September 2019
  • 0 Comments

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ബീറ്റ്‌റൂട്ട് നല്‍കുന്നത്. ഇതിലുള്ള നൈട്രേറ്റുകള്‍ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കരളിന്റെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. കരള്‍ രോഗങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് ബീറ്റ്റൂട്ട് സഹായിക്കുന്നു. […]

error: Protected Content !!