Health & Fitness

ഒരൊറ്റ ടെസ്റ്റിൽ 20 തരം ക്യാൻസറുകളെ തിരിച്ചറിയാം, കണ്ടെത്തലുമായി ഗവേഷകർ !

കാൻസർ എന്ന ഒറ്റ രോഗം ഇന്ന് ലോകത്തെ കാർന്ന് തിന്നുകയാണ്. ലോകത്ത് ഏറ്റവുമധികം മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ വലിയ രോഗമാണ് ക്യൻസർ. നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായും ക്യാൻസറിനെ ചികിത്സിച്ച് ഭേതമാക്കാൻ സാധിക്കും. എന്നാൽ അസുഖം തിരിച്ചറിയാൻ വൈകുന്നതാണ് പ്രധാന പ്രശ്നം.

ഒറ്റ രക്ത പരിശോധനകൊണ്ട് 20 തരം ക്യാൻസറുകളെ തിരിച്ചറിയാൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. നെക്സ്‌റ്റ് ജെനെറേഷൻ സീക്വൻസിംഗ് സങ്കേതികവിദ്യ അടിസ്ഥനപ്പെടുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ക്യാൻസർ രോഗികളും. ക്യാൻസർ നിർണയത്തിനായി എത്തിയവരും ഉൾപ്പടെ 3600 ആളുകളിൽ ഈ രീതി പരീക്ഷിച്ചിരുന്നു.

ക്യാൻസർ കണ്ടെത്തുക മാത്രമല്ല ശരീരത്തിൽ ക്യാൻസറിന് കാരണമായ ആദ്യ കോശത്തെ കണ്ടെത്തുന്നതിനും ഈ രീതി സഹായിക്കും എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഡിഎൻഎയിലെ മെതിൽ ഗ്രൂപ്പിൽ വരുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ രീതി ക്യാൻസർ നിർണയം നടത്തുന്നത്. ഈ രീതി അധികം വൈകാതെ തന്നെ വ്യാപകമയി ഉപയോഗിക്കപ്പെടും എന്നും ഗവേഷകർ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും
Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019
error: Protected Content !!