Sports

കോഹ്ലിക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍


പൂനെ: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ച്വറി. കോഹ്ലിയുടെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീം സ്‌കോര്‍ 500 കടന്നു. രഹാനയ്ക്കു പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും അര്‍ധസെഞ്ചുറി തികച്ച് മുന്നേറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സെന്ന നിലയിലാണ്. 211 റണ്‍സുമായി കോഹ്ലിയും 57 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. 295 പന്തില്‍ നിന്നാണ് കോഹ്ലി ഇരട്ട സെഞ്ചുറി തികച്ചത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി നായകനും ഉപനായകനും ചേര്‍ന്ന് തകര്‍ത്തടിച്ചു. നാലാം വിക്കറ്റില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും തീര്‍ത്തു. എന്നാല്‍. രഹാനെയെ കേശവ് മഹാരാജ് പുറത്താക്കിയ ശേഷം കോഹ്ലി റണ്‍സ് കുതിപ്പ് തുടര്‍ന്നു. അവസാന ഓവറുകളില്‍ ആറ് റണ്‍സിന് മുകളിലായിരുന്നു ഇന്ത്യയുടെ ശരാശരി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!