താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019 ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 24.75 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് മലയോര ജനതയുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ അനുവദിക്കുകയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 13.70 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ലീലാമ്മ മംഗലത്ത് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.