information

ഫോട്ടോ ജേര്‍ണലിസം കോഴ്സ് ;സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍.

ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  സെപ്റ്റംബര്‍ 30. ഫോണ്‍:  0484 2422275, 2422068.  

മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം; സംസ്ഥാനതല ക്വിസ് മത്സരം ഒക്ടോബര്‍ ഒന്നിന്

 
 കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടത്തും. എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഒരു സ്‌ക്കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം.

മത്സരം നയിക്കുന്നത് പ്രശസ്ത ഗ്രാന്റ് മാസ്റ്റര്‍ ഡോ ജി.എസ്. പ്രദീപ് ആയിരിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, സ്‌ക്കൂളിന് ഖാദി ബോര്‍ഡിന്റെ വജ്ര ജൂബിലി സ്മാരക എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും. 75 ശതമാനം പൊതു വിജ്ഞാനവും 25 ശതമാനം ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്നതായിരിക്കും വിഷയം. താല്പര്യമുള്ള വിദ്യാലയങ്ങള്‍ സെപ്തംബര്‍ 28 ന് വൈകീട്ട് നാല് മണിക്കകംsecretary@kkvib.org,iokkvib@gmail.com,ioekkvib.org എന്നീ ഇ മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496133853, 9447271153, 049712471694.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

പട്ടികജാതി വികസന വകുപ്പും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി പട്ടികജാതി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് (ഫുഡ് ആന്റ് ബീവറേജസ്, ആറ് മാസം) കോഴ്സിലേക്ക് 17നും 35 നും വയസ്സിനും ഇടയിലുളള എസ്.എസ്.എല്‍,സി യോഗ്യത ഉളളവര്‍ക്കും, ബാക്ക് ഓഫീസ് (രണ്ട് മാസം) കോഴ്സിലേക്ക് 20 നും 25 നും വയസ്സിനും ഇടയിലുളള ഡിഗ്രി പാസ്സ് ആയവര്‍ക്കും അപേക്ഷിക്കാം.

ഒന്നര വര്‍ഷം നീളുന്ന സൗജന്യ ഏവിയേഷന്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. ഏവിയേഷന്‍ മേഖലയില്‍ പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏയര്‍ ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര അംഗീകാരമുളള ഐ.എ.ടി.എ എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വ്വീസ് കോഴ്സ് സൗജന്യമായി നല്‍കും.

അടൂരിലെ ഇന്‍ഹൗസ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും ബയോഡാറ്റയും സഹിതം ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് സ്റ്റഡീസ്, ഗവ. ഐ,ടി.ഐക്ക് സമീപം, പുളിയര്‍മല, കല്‍പ്പറ്റ, വയനാട് എന്ന വിലാസത്തില്‍ ഇന്ന് (സപ്തംബര്‍ 25) രാവിലെ 10 മണിക്ക് എത്തണം. ഫോണ്‍ – 0495 2370379 (എസ്.സി.ഡി.ഒ, ഓഫീസ്, കോഴിക്കോട്), 0496 3206062 (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), 7736147308 (ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് ബാക്ക് ഓഫീസ്), 8075524812 (ഏവിയേഷന്‍).

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!