News

നാഷണല്‍ ഹൈവെയുടെ ശോചനീയാവസ്ഥ; യൂത്ത് ലീഗ് ഓഫീസ് ഉപരോധിച്ചു

കുന്ദമംഗലം; നാഷണല്‍ ഹൈവേ 766ല്‍ നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് കൊണ്ട് നിരന്തര അപകടങ്ങള്‍ ഉണ്ടാവുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതില്‍ നിരന്തര സമരങ്ങള്‍ നടത്തിയിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് നാഷണല്‍ ഹൈവേ കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ .വിനയരാജിനെയും ,അസിസ്റ്റന്റ് എഞ്ചിനീയര്‍ പി .മുഹമ്മദ് അലി എന്നിവരുടെ ഓഫീസ് കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. തുടര്‍ന്ന് NH 766 ലെ ഗര്‍ത്തങ്ങള്‍ രണ്ട് ദിവസത്തിന്റെ ഉള്ളില്‍ നന്നാക്കുമെന്നും ,കാരന്തുര്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പാകുമെന്നുമുള്ള ഉറപ്പിന്‍ മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്എം ബാബുമോന്‍ ,ജില്ല യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം ഒ.സലീം, മണ്ഡലപ്രവത്തകസമിതി അംഗം എന്‍.എം യൂസുഫ്, കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍, ജനറല്‍ സെക്രട്ടറി ഷമീല്‍ കെ .കെ, സെക്രട്ടറി സനൂഫ് ചാത്തങ്കാവ് തുടങ്ങിയര്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!