Adventure

തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട് : കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഭൂപ്രകൃതി സാഹസിക ടൂറിസത്തിന് അനുയോജ്യമാണ് . കോടഞ്ചേരി ചാലിപുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയില്‍ കാഴ്ചകള്‍ക്കൊപ്പം സാഹസികതയിലും ചെറുപ്പക്കാര്‍ താല്പര്യം കാണിക്കുന്നുണ്ട്. കണ്ടു മറന്ന സ്ഥലത്തിന് പുറമെ കേരളത്തിന്റെ ഉള്‍നാടന്‍ ഭൂപ്രകൃതിയും കാലാവസ്ഥയും സാഹസിക ടൂറിസത്തിനു ഏറെ അനുയോജ്യമാണ്. കേരളത്തില്‍ കോടഞ്ചേരി […]

Culture

ഉദ്ഘാടനത്തിനെത്തി വൃദ്ധസദനത്തിലെ അതിഥികള്‍: ശ്രദ്ധയാകര്‍ഷിച്ച് സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍

കൊടുവള്ളി; ആരോരുമില്ലാത്തവരുടെ ഉദ്ഘാടന കര്‍മ്മം കൊണ്ട് ശ്രദ്ദേയമായി വെണ്ണക്കാട്‌ തൂക്ക്പാലത്തിന് സമീപം പുതുതായി ആരംഭിച്ച സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍. കുന്ദമംഗലത്തുകാരനായ മുഹ്‌സിന്‍ ഭൂപതി ആരംഭിച്ച സ്പൂണ്‍ മീടേസ്റ്റി കിച്ചണില്‍ വെള്ളിമാടുകുന്ന് അനാഥമന്തിരത്തില്‍ നിന്നും എത്തിയ രണ്ട് അതിഥികളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ ഉദ്ഘാടനത്തിന് പോവുമ്പോള്‍ സന്തോഷം നല്‍കുന്ന ഈ പ്രവൃത്തി ഏറെ ശ്രദ്ധേയമായി. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിമാട് കുന്നിലെ അനാഥമന്തിരത്തില്‍ നിന്നും ഉദ്ഘാടനത്തിമെത്തിയ പൊന്നമ്മയുടെ കഥ കരളലിയിക്കുന്നതാണ്. […]

Kerala

കേരളത്തിലെ പുതിയ റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യം – മന്ത്രി ജി സുധാകരൻ

ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിൽ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യമെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അത്യാധുനിക രീതിയിൽ ദേശീയപാതയുടെ കിലോമീറ്ററിന് ചിലവാക്കുന്ന അത്രയും ഫണ്ട് ഉപയോഗിച്ച് അതേ ഗുണനിലവാരത്തിലാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്നത്. നവീകരിച്ച അരീക്കാട്-മാത്തറ-പാലാഴി-കോവൂര്‍ റോഡിന്റെ യും ഒടുമ്പ്ര കാവിൽ താഴം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വിവേചനം ഇല്ലാതെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടാണ് കേരളത്തിലെ സർക്കാരിനുള്ളത്. അതുപോലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ […]

News

കുന്ദമംഗലം-അഗസ്ത്യമൂഴി-എന്‍ഐടി റോഡ് പ്രവൃത്തി ഉദ്ഘാടനം നാളെ

കുന്ദമംഗലം : ജില്ലയിലെ കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡായ കുന്ദമംഗലം-അഗസ്ത്യമൂഴി-എന്‍ഐടി റോഡിനെ കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ (ജൂലൈ 13) ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.  സുധാകരന്‍ അഗസ്ത്യ മൂഴിയില്‍ നിര്‍വ്വഹിക്കും. ജോര്‍ജ് എം തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംപി മാരായ രാഹുല്‍ഗാന്ധി, എം.കെ രാഘവന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ദേശീയപാത […]

Local

കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാവിലുംപാറ: കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് എറെ സഹായകരമായെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം ചെലവഴിച്ചാണ് തൊട്ടില്‍പ്പാലത്ത് കാവിലുംപാറ വില്ലേജ് ഓഫീസിന് സമീപത്തായി ഒരു നില കെട്ടിടം നിര്‍മ്മിച്ചത്. രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വരാന്ത, ശുചിമുറി എന്നിവയാണ് കെട്ടിടത്തിലുള്ളത്. കൂടാതെ ചുറ്റുമതില്‍ നിര്‍മ്മാണം, […]

error: Protected Content !!