Kerala

ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയുമായി ‘തേൻകൂട്’ വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു

ബഡ്‌സ് സ്‌കൂൾ ഉൾപ്പെടെ കേന്ദ്ര/സംസ്ഥാന സർക്കാർ ഗ്രാൻറിൽ പ്രവർത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷമായ വിദ്യാലയങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠന പിന്തുണ ഉറപ്പാക്കാൻ എസ്.സി.ഇ.ആർ.ടി യുടെ മേൽനോട്ടത്തിൽ വികസിപ്പിച്ച ‘തേൻകൂട്’ സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ പദ്ധതിക്ക് തുടക്കമിട്ടു. ഏതു പരിമിതിയും അക്കാദമിക മികവിന് തടസ്സമല്ലെന്നും പാർശ്വവത്കരണ സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. […]

Trending

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി

കൊടുവള്ളി: മണ്ഡലത്തിലെ മലയോരമേഖലയിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. ഔപചാരിക ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി എം എൽ എ കാരാട്ട് റസാഖ് നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി രവീന്ദ്രൻ,വൈസ് പ്രസിഡൻ്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാന്മാരായ ബേബി ബാബു, പി സി തോമസ് ,മെമ്പർമാരായ കെ.വി അബ്ദുൾ അസീസ്, വത്സല കനക ദാസ് ,മെഡിക്കൽ ഓഫീസർ നസ്റുൽ ഇസ്ലാം ,ടി സി വാസു, കെ കെ എം […]

Local

ഐ സി.ഡി.എസ് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക്

അസൗകര്യങ്ങൾ നിറഞ്ഞ് വീർപ്പുമുട്ടിയ കുന്ദമംഗലം ഐ.സി.സി.എസ് ഓഫീസിന് മോചനം. മിനി സിവിൽ സ്റ്റേഷനിൽ പുതുതായി അനുവദിച്ച സ്ഥലത്തേക്ക് മാറ്റിയ ഐ.സി.ഡി.എസ് ഓഫീസ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, കുരുവട്ടൂർ എന്നീ പഞ്ചായത്തുകളിലെ 184 അംഗനവാടികളാണ് കുന്ദമംഗലം ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ളത്. ഓഫീസ് മേധാവിയായ സി.ഡി.പി.ഒ ഉൾപ്പെടെ ഈ ഓഫീസിൽ 7 സൂപർവൈസർമാർ, 7 സ്കൂൾ കൗൺസിലർമാർ, 5 ഓഫീസ് സ്റ്റാഫ് എന്നിവരാണ് പ്രവർത്തിച്ചു വരുന്നത്. ബ്ലോക്ക് […]

News

കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’: പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു

‘ കോവിഡ് 19 നെതിരായ കേരളത്തിന്റെ പോരാട്ടം വ്യക്തമാക്കുന്ന ‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’ എന്ന പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീക്ക് കൈമാറികൊണ്ട് സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിച്ചു. കേരളം കോവിഡ് നിയന്ത്രണത്തിന് നല്‍കിയ സംഭാവനകള്‍, അതിനോട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ പ്രതികരണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. ഡോ.ബി. ഇക്ബാല്‍ ആണ് പുസ്തകത്തിന്റെ എഡിറ്റര്‍. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന പുസ്തകത്തില്‍ ധനമന്ത്രി […]

Kerala

സംസ്ഥാന ഭക്ഷ്യ കമ്മീഷന് ആസ്ഥാനമായി മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ആസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മികച്ച പ്രവർത്തനമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. പട്ടം ലീഗൽ മെട്രോളജി ഭവന്റെ അഞ്ചാം നിലയിലാണ് ഭക്ഷ്യ കമ്മീഷന്റെ പുതിയ ആസ്ഥാന ഓഫീസ് പ്രവർത്തിക്കുന്നത്. ഭക്ഷ്യവകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, ഡയറക്ടർ ഹരിത വി.കുമാർ, ലാൻഡ് റവന്യൂ കമ്മീഷ്ണർ സി.എ. ലത, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി.വർഗീസ് പണിക്കർ, ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ, മെമ്പർ സെക്രട്ടറി […]

Local

പുള്ളന്നൂര്‍ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം നടന്നു

പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തിയിട്ടള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ദിവ്യ മനോജ്, കെ.എം സാമി, ഉസ്മാന്‍ എരോത്ത് സംസാരിച്ചു. പ്രധാനദ്ധ്യാപകന്‍ സി. ബീരാന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി.വി ഹസീന […]

Local

മുപ്രക്കുന്ന്- കൂമ്മുളംക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

  • 16th December 2019
  • 0 Comments

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പണി പൂര്‍ത്തികരിച്ച മുപ്രക്കുന്ന്- കൂമ്മുളം കുഴി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം.വി ബൈജു അദ്ധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മു്പ്രമ്മല്‍, ഐ.മുഹമ്മദ് കോയ, ഷിജു മുപ്രമ്മല്‍, ടി.പി.സുരേഷ്, എ.പി.ഷാജി, ശശി ഗംഗോത്രി, പവിത്രന്‍, രവീന്ദ്രന്‍, സുബ്രമണ്യന്‍ കൂമ്മുളംക്കുഴി, അഡ്വ: പ്രജീഷ്, രാധാകൃഷ്ണന്‍ രജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Local

ചൂണ്ടിക്കുളം അരിയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം;പ്രവൃത്തി പൂര്‍ത്തീകരിച്ച ചൂണ്ടിക്കുളം അരിയില്‍ റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ഹൈവേയില്‍ കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച് കുന്ദമംഗലം പെരിങ്ങളം റോഡില്‍ എത്തിച്ചേരുന്നതിന് സഹായകമായ എളുപ്പമാര്‍ഗ്ഗമാണിത്. എം.എല്‍.എ മുഖേന 3 ലക്ഷം രൂപയായിരുന്നു ഈ റോഡിന്റെ പ്രവൃത്തിക്കായി അനുവദിച്ചിരുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, പുതുക്കുടി ബാവ, ഇ.പി ഉസ്മാന്‍, തടത്തില്‍ ബാബു, എന്‍. ബഷീര്‍ സംസാരിച്ചു. കെ. വിജയന്‍ […]

Kerala

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വ്വഹിക്കും

കോഴിക്കോട്; കേരള മദ്രസ്വാദ്ധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 2 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ.കെ .ടി. ജലീല്‍ നിര്‍വ്വഹിക്കും. തേഞ്ഞിപ്പാലം കലിക്കറ്റ് യൂണിവേഴസിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.അബ്ദുള്‍ ഹമീദ് എം എല്‍ എ അധ്യക്ഷത വഹിക്കും. കലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. കേരള സംസ്ഥാന […]

Local

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഉദ്ഘാടനം 4 ന്

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായി പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി ഒക്ടോബര്‍ നാലിന് മൂന്ന് മണിക്ക് നിര്‍വ്വഹിക്കും. കല്ലേരി കൊണാറമ്പിലാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി കെട്ടിടം തയ്യാറാക്കിയത്. സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് വ്യവസായ എസ്‌റ്റേറ്റ് കെട്ടിടമായിരുന്ന ഇവിടം 25 ലക്ഷം രൂപ ചെലവഴിച്ച് പ്രാഥികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടമാക്കി മാറ്റിയത്. ഒ പി, വെയിറ്റിംഗ് ഏരിയ, ഡോക്ടേര്‍സ് റൂം, ഫാര്‍മസി, പാലിയേറ്റീവ് കെയര്‍ റൂം, ഓഫീസ് റൂം എന്നിങ്ങനെ 10 […]

error: Protected Content !!