കാവിലുംപാറ: കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് എറെ സഹായകരമായെന്നും മന്ത്രി പറഞ്ഞു.
25 ലക്ഷം ചെലവഴിച്ചാണ് തൊട്ടില്‍പ്പാലത്ത് കാവിലുംപാറ വില്ലേജ് ഓഫീസിന് സമീപത്തായി ഒരു നില കെട്ടിടം നിര്‍മ്മിച്ചത്. രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വരാന്ത, ശുചിമുറി എന്നിവയാണ് കെട്ടിടത്തിലുള്ളത്. കൂടാതെ ചുറ്റുമതില്‍ നിര്‍മ്മാണം, വില്ലേജ് ഓഫീസ് ടൈല്‍ പതിക്കലും പദ്ധതിയുടെ ഭാഗമായി നടത്തി.
വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ ജോര്‍ജ്, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ചന്ദ്രന്‍, കെ ലേഖ, രാജു തോട്ടുംചിറ, വി പി കുഞ്ഞബ്ദുള്ള, സൂപ്പി മണക്കര, സൂപ്പി മണക്കര, വി പി സുരേഷ്, എബ്രഹാം തടത്തില്‍, എം ടി മനോജ്, എന്‍ പി പത്മകുമാര്‍, സി എച്ച് സെയ്തലവി എന്നിവര്‍ സംസാരിച്ചു. എഡിഎം റോഷ്‌നി നാരായണന്‍ സ്വാഗതവും വടകര തഹസില്‍ദാര്‍ ടി വി രഞ്ജിത്ത് നന്ദിയും പറഞ്ഞു.