News

കുന്ദമംഗലം-അഗസ്ത്യമൂഴി-എന്‍ഐടി റോഡ് പ്രവൃത്തി ഉദ്ഘാടനം നാളെ

കുന്ദമംഗലം : ജില്ലയിലെ കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡായ കുന്ദമംഗലം-അഗസ്ത്യമൂഴി-എന്‍ഐടി റോഡിനെ കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ (ജൂലൈ 13) ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.  സുധാകരന്‍ അഗസ്ത്യ മൂഴിയില്‍ നിര്‍വ്വഹിക്കും. ജോര്‍ജ് എം തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംപി മാരായ രാഹുല്‍ഗാന്ധി, എം.കെ രാഘവന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയരാജ് കെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുക്കം നഗരസഭ ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചീനിയര്‍ സിന്ധു ടി.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജു പി.ബി തുടങ്ങിയവര്‍ പങ്കെടുക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!