മുക്കം :കാരമൂല കുറാമ്പ്ര കുഞ്ഞാലിയുടെ മകൻ മിഥിലാജ് (പട്ടാളം), ആസാമിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
യാത്രയ്ക്കിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് നാട്ടിലേക്ക് ലഭിച്ച വിവരം.

