News

മനം നിറഞ്ഞ് കുടുംബങ്ങള്‍;ലക്ഷ്യം കണ്ട് പുനരധിവാസ പദ്ധതി

ജില്ലയില്‍ പ്രളയം തകര്‍ത്ത കരിഞ്ചോല, കട്ടിപ്പാറ, താമരശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജനജീവിതം ഇന്ന് സാധാരണനിലയിലാണ്. പ്രളയക്കെടുതിയില്‍ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ആളുകള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പുതുതായി നിര്‍മിച്ചു നല്‍കിയ വീടുകളിലും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലുമായി ഇന്ന് സന്തുഷ്ടരാണ്. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ നിന്നും ഇനി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നുമായാണ് കുടുംബങ്ങളെ കൂടുതലായി മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുകയായിരുന്നു.   പ്രളയാനന്തര പുനരധിവാസത്തിനായി കോഴിക്കോട് ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ ഭാഗികമായി […]

Kerala

പ്രളയത്തില്‍ പതറാതെ കെഎസ്ഇബി; തകരാറുകള്‍ പരിഹരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍

മിഷന്‍ റി-കണക്ട്’ പ്രളയനഷ്ടത്തെ തോല്‍പിച്ചത് മിന്നല്‍ വേഗത്തിലായിരുന്നു. പ്രളയത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ കെ എസ്ഇബിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പദ്ധതി മാതൃകാപരമായിരുന്നു. പ്രളയം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്ക് സാധിച്ചു. തകര്‍ന്ന ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുത തൂണുകള്‍, ലൈനുകള്‍ തുടങ്ങിയവയ്ക്ക് പകരമായവ അടിയന്തിരമായി എത്തിച്ചാണ് വിതരണവും കണക്ഷനുകളും പുനസ്ഥാപിച്ചത്. ‘മിഷന്‍ റീ-കണക്ടി’ന്റെ ഭാഗമായി ഒറ്റക്കെട്ടായിറങ്ങിയ ജീവനക്കാര്‍ക്കൊപ്പം വിവിധ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പങ്കുചേര്‍ന്നതോടെ സമാനതകളില്ലാത്ത ജനമുന്നേറ്റമായിരുന്നു ഈ രംഗത്തുണ്ടായത്.  കട്ടിപ്പാറ പഞ്ചായത്തിലെ […]

Kerala

പ്രളയത്തോടൊപ്പം സ്‌നേഹവും ഇറങ്ങിയില്ലരണ്ടാം വരവിലും വിഷ്ണുഭായിക്ക് ഹൃദയം നിറഞ്ഞ സ്‌നേഹം

‘എടോ, വിഷ്ണു ഭായ്..’ പ്രളയത്തിനൊപ്പം മലയാളിയുടെ സ്‌നേഹവും ഇറങ്ങിക്കാണുമെന്ന ധാരണ തെറ്റിക്കുന്നതായിരുന്നു ഈ വിളി. വിഷ്ണുവിന്റെ ഇത്തവണത്തെ രണ്ടാം വരവിലും മലയാളി ഈ മറുനാടന്‍ ഭായിക്ക് നല്‍കിയത് ഹൃദയം നിറഞ്ഞ സ്‌നേഹം. പ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് നല്‍കിയ വിഷ്ണു എന്ന മധ്യപ്രദേശുകാരനെ ചേര്‍ത്ത് നിര്‍ത്തി കേരളം നന്ദി പറഞ്ഞിരുന്നു. ഇപ്പോള്‍ മഴക്കാലം ആയതോടെ വീണ്ടും കമ്പിളിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ പേരുവിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു.കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുന്‍പേ […]

Kerala

ജനകീയം ഈ അതിജീവനം ;പൊതുജന സംഗമം 20 ന്

താമരശ്ശേരി: പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള നിര്‍മാണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുജന സംഗമം നടത്തും. ജൂലായ് 20 ന് താമശ്ശേരിയിലാണ് ജനകീയം ഈ അതിജീവനം എന്ന പേരില്‍ ജില്ലയിലെ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ 2018 ലെ പ്രളയത്തില്‍ നാശനഷ്ടങ്ങളും ജീവഹാനിയും ഉള്‍പ്പെടെ സംഭവിച്ച കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്.  മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ […]

Kerala

പ്രളയബാധിതര്‍ക്ക് ആശ്വാസമായി എസ്.കെ.എസ.്എസ.്എഫ് ദുരിതാശ്വാസ ഫണ്ട്

ഈങ്ങാപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ആശ്വാസമായി എസ്.കെ.എസ്.എസ്.എഫ് ഭുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു. സംസ്ഥാന വ്യാപകമായി നേരത്തെ അപേക്ഷ ക്ഷണിച്ച് അര്‍ഹരായവരെ കണ്ടെത്തിയാണ് സഹായവിതരണം നടത്തിയത്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഫണ്ട് വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാഗേഷ് മുഖ്യാതിഥിയായി. നാസര്‍ ഫൈസി കൂടത്തായി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മഹല്ല് […]

Food

പ്രതിസന്ധിയില്‍ തളരാതെ ക്ഷീര മേഖല കുതിപ്പിലേയ്ക്ക്, പാല്‍സംഭരണത്തില്‍ 11% വര്‍ദ്ധന

  കഴിഞ്ഞവര്‍ഷത്തെ പ്രളയ നാശനഷ്ടങ്ങളെ പൊരുതി തോല്‍പ്പിച്ച് മുന്നേറുകയാണ് ക്ഷീരവികസന മേഖല. ജില്ലയില്‍ 253 ക്ഷീര സംഘങ്ങളില്‍ നിന്നായി 2017-18 വര്‍ഷത്തില്‍  പ്രതിദിനം 1,06,080 ലിറ്റര്‍ പാലാണ് സംഭരിച്ചിരുന്നത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ പ്രതിദിന പാല്‍ സംഭരണം 1,18,200 ലിറ്ററായി ഉയര്‍ന്ന് 11% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  ഇതുവഴി പ്രതിവര്‍ഷം 152 കോടി രൂപ ഗ്രാമീണ മേഖലയിലേക്കെത്തുന്നു. ജില്ലില്‍ ഉണ്ടായ നിപ വൈറസ് ബാധ, ഉരുള്‍പ്പെട്ടല്‍, പ്രളയം എന്നീ പ്രതികൂല സാഹചര്യത്തിലാണ് ഈ വര്‍ദ്ധനവ്  ക്ഷീരോത്പാദന മേഖല കൈവരിച്ചിരിക്കുന്നത്.   4.98 […]

Kerala

കെയര്‍ഹോമിന്റെ തണലില്‍ ഭാവനയും കുടുംബവും

‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിച്ച ഭാവന സുരേഷ് നിറഞ്ഞ മനസ്സോടെ പറയുന്നു. 32 വര്‍ഷം മുന്‍പ്  തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കോഴിക്കോടെത്തി സ്ഥിരതാമസമാക്കിയതാണ് ട്രാന്‍സ്ജെന്‍ഡറായ ഭാവന. ഷീറ്റ് കൊണ്ട് മറച്ച വീടായിരുന്നു ഞങ്ങളുടേത്. നഷ്ടപ്പെട്ട ആ വീടിന് പകരം  എല്ലാ സൗകര്യവുമുള്ള […]

News

വീട് മാത്രമല്ല, തിരികെ ലഭിച്ചത് ജീവിതം കൂടെ – കെയര്‍ ഹോമിന്റെ തണലില്‍ ശ്യാമള

മേപ്പറമ്പത്ത് ശ്യാമള ഇന്ന് ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിലെ മഴയില്‍ തകര്‍ന്ന വീടിനു പകരം മറ്റൊരു മനോഹരമായ വീടാണ് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ശ്യാമളക്കായി നിര്‍മ്മിച്ച് നല്‍കിയത്. “ഈ ഉപകാരത്തിനു എത്ര കടപ്പെട്ടിരിക്കുന്നു എന്നറിയില്ല. സര്‍ക്കാര്‍ നല്‍കിയ ഈ വീട്ടില്‍ ഏറെ സന്തോഷത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ ജീവിതമാണ് തിരികെ ലഭിച്ചത്”.  ബാങ്കും വലിയ സഹായമാണ് ചെയ്തതെന്ന് പറയുമ്പോള്‍ ശ്യാമളയുടെ വാക്കുകളില്‍ നിറയുന്നത് സ്നേഹം മാത്രം.  സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം […]

News

പ്രളയം – വീടുകളുടെ പുനര്‍നിര്‍മാണം കെയര്‍ഹോം പദ്ധതി പ്രകാരം ജില്ലയില്‍ പുരോഗമിക്കുന്നു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കണ്ണപ്പൻകുണ്ട് എന്ന സ്ഥലത്ത് കഴിഞ്ഞ വർഷ മുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സുബൈദ എന്ന വ്യക്തിയ്ക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ജില്ലാ കലക്ടർ വ്യക്തത വരുത്തി.വീടും സ്ഥലത്തിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ട വ്യക്തിയാണ് സുബൈദ. വീടും സ്ഥലവും നഷ്ടപ്പെട്ട സുബൈദക്ക് വീടിനും സ്ഥലത്തിനും അർഹതയുണ്ടെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തെങ്കിലും തനിയ്ക്ക് വീടിനുള്ള പണം മാത്രം നൽകിയാൽ മതിയെന്നാണ് സുബൈദ തഹസിൽദാർ മുമ്പാകെ ബോധിപ്പിച്ചത്. പ്രളയത്തിൽ […]

error: Protected Content !!