കുന്ദമംഗലം: സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന സാമൂഹ്യസമത്വത്തിനെതിരായ വെല്ലുവിളിയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ്. സി. രാജൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മന്ത്രിമാർ പ്രസ്താവനയെ തള്ളിപ്പറയാത്തത് ലജ്ജാകരമാണെന്നും മതമൗലികവാദികളുടെ തടവറയിലാണ് കേരളത്തിലെ ഭരണകൂടമെന്നും അദ്ദേഹം ആരോപിച്ചു.
പഴയകാല പ്രവർത്തകരുടെ ത്യാഗത്തിന്റെയും പ്രവർത്തനങ്ങളുടെയും ഫലമായാണ് ബി.ജെ.പി രാജ്യത്ത് അധികാരത്തിലെത്തിയതെന്നും രഘുനാഥ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. വത്സരാജ്, അനിത എറങ്ങാട്ട്, പി. സിദ്ധാർത്ഥൻ, വിമോദ്, ചന്ദ്രൻ കണ്ണടപ്പിൽ എന്നിവർ സംസാരിച്ചു.
സി രാജൻ അനുസ്മരണം: കാന്തപുരത്തിന്റെ പ്രസ്താവന സാമൂഹ്യസമത്വത്തിനെതിരായ വെല്ലുവിളി- പി രഘുനാഥ്

