Kerala

പ്രളയത്തോടൊപ്പം സ്‌നേഹവും ഇറങ്ങിയില്ലരണ്ടാം വരവിലും വിഷ്ണുഭായിക്ക് ഹൃദയം നിറഞ്ഞ സ്‌നേഹം

‘എടോ, വിഷ്ണു ഭായ്..’ പ്രളയത്തിനൊപ്പം മലയാളിയുടെ സ്‌നേഹവും ഇറങ്ങിക്കാണുമെന്ന ധാരണ തെറ്റിക്കുന്നതായിരുന്നു ഈ വിളി. വിഷ്ണുവിന്റെ ഇത്തവണത്തെ രണ്ടാം വരവിലും മലയാളി ഈ മറുനാടന്‍ ഭായിക്ക് നല്‍കിയത് ഹൃദയം നിറഞ്ഞ സ്‌നേഹം. പ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് നല്‍കിയ വിഷ്ണു എന്ന മധ്യപ്രദേശുകാരനെ ചേര്‍ത്ത് നിര്‍ത്തി കേരളം നന്ദി പറഞ്ഞിരുന്നു. ഇപ്പോള്‍ മഴക്കാലം ആയതോടെ വീണ്ടും കമ്പിളിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ പേരുവിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു.കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുന്‍പേ തന്നെ ജില്ലയുടെ മലയോരങ്ങളെ കാലവര്‍ഷം വിറങ്ങലിപ്പിച്ചിരുന്നു. അന്ന് ഇരിട്ടി താലൂക്ക് ഓഫിസില്‍ ജീവനക്കാരെല്ലാം പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ഒത്തുകൂടി അസ്വസ്ഥരായി ഇരിക്കുമ്പോഴാണ് മുന്‍വര്‍ഷങ്ങളിലെത്തിയതിന്റെ പരിചയവുമായി വിഷ്ണു കമ്പിളിപ്പുതപ്പ് വില്‍പനയ്ക്കായി കയറിച്ചെല്ലുന്നത്.പതിവില്‍ കവിഞ്ഞ നിശബ്ദതയും മറ്റും ശ്രദ്ധിച്ച വിഷ്ണു ഉദ്യോഗസ്ഥരോട് ചോദിച്ചു എന്താണ് സംഭവിച്ചതെന്ന്. പ്രളയത്തെക്കുറിച്ചറിഞ്ഞ വിഷ്ണു തന്റെ കൈവശം ഉണ്ടായിരുന്ന 50 കമ്പിളിപുതപ്പ് ഉടന്‍ തഹസില്‍ദാര്‍ കെ.കെ.ദിവാകരനു കൈമാറി, ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ തണുപ്പകറ്റാന്‍.സംഭവം വാര്‍ത്തയായതോടെ, വിഷ്ണുവിനെ മാതൃകയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അഭ്യര്‍ഥിക്കുകയുണ്ടായി. രണ്ടാം ഘട്ടത്തില്‍ ആറളം ഫാമിലും വയനാട്ടിലുമായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ പ്രളയ ബാധിതര്‍ക്കായി 450 പുതപ്പു കൂടി നല്‍കിയാണു വിഷ്ണു കേരളം വിട്ടത്. ഇക്കുറി താന്‍ പാനിപ്പത്തിലെ കമ്പനിയില്‍ നിന്നു നേരിട്ടു വാങ്ങിയതിനാല്‍ മൊത്തക്കച്ചവട വിലയ്ക്കാണു പുതപ്പു വില്‍ക്കുന്നതെന്നു വിഷ്ണു പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!