Kerala

സെക്രട്ടേറിയറ്റിലെ തീപിടുത്തം തെളിവെടുപ്പ് തുടങ്ങി

എസ്പി അജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്. അതേ സമയം ലോക്കൽ പൊലീസിൽ നിന്ന് രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. […]

Local

പന്തീർപാടത്ത് കട്ട കമ്പനി പൊളിഞ്ഞു വീണു തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 22nd June 2020
  • 0 Comments

കുന്ദമംഗലം : പന്തീർപാടത്ത് കട്ട കമ്പനിയുടെെെ മുകൾ ഭാത്തെ മതിൽ പൊളിഞ്ഞു വീണു. ആളപായമില്ല. കമ്പനിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടടുത്ത വീടിന് ഭാഗികമായി തകരാർ പറ്റിയിട്ടുണ്ട്. ഫയർ ഫോഴ്‌സും, കുന്ദമംഗലം പോലീസും സംഭവസ്ഥലത്തെത്തി. ഉമ്മർ ,നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പന്തീർപാടം ബ്രിക്സ് എന്ന കമ്പനിയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് കമ്പനിയുടെ ഫില്ലർ താഴ്ന്നു പോയതാണ് അപകടത്തിന് കാരണമായത്. അപകട സമയം മൊബൈലിൽ കാൾ വന്നതിനെ തുടർന്ന് […]

Kerala

ഹേമ ചന്ദ്രൻ ഐ പി എസിന് അഭിമാനത്തോടെ പടിയിറങ്ങാം

തിരുവനന്തപുരം : തന്റെ കാക്കിക്കുള്ളിലെ വർഷങ്ങൾ നീണ്ടു നിന്ന സേവന പ്രവർത്തനത്തിനൊടുവിൽ ഹേമ ചന്ദ്രൻ ഐ പി എസ് സർവീസിൽ നിന്നും വിട പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായി പ്രവർത്തിക്കുന്ന ഇദ്ദേഹം. സേനയിൽ പ്രവർത്തനം ആരംഭിച്ച ശേഷം അഗ്നിശമന സേനഏറെആധുനികവൽക്കരിക്കപ്പെടുകയും ജനകീയമാവുകയും ചെയ്തു. കോവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ഏറെ സഹായമായ അഗ്നിശമനസേനയുടെ മേധാവിയായി വിരമിക്കാൻ കഴിയുന്നതിൽ സന്തോഷമാണെന്നും. നാട്ടുകാർ അത്രമേൽ ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് സാമൂഹിക പ്രതിബദ്ധത […]

Kerala News

ബെൻസ് വർക്ക് ഷോപ്പ് കത്തി നശിച്ച സംഭവം : 2 കോടിയോളം രൂപയുടെ നാശ നഷ്ടം 10 ബെൻസ് കാറുകൾ പൂർണമായി കത്തി നശിച്ചു

കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലം മുറിയനാലിൽ സ്ഥിതി ചെയ്യുന്ന എമിറേറ്റ് വർക്ക് ഷോപ്പിലെ തീപിടുത്തത്തിൽ രണ്ട് കോടിയോളം രൂപയുടെ നാശ നഷ്ടം. ജോഫിയുടെ ഉടമസ്ഥതയിലുള്ള ബെൻസ് കാർ വർക്ക് ഷോപ്പ് വർഷങ്ങളായി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഇന്ന് രാവിലെ ഷോപ്പിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസിയായ സ്ത്രീ ഉടമയെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഉടമ കടയിൽ എത്തി ആദ്യ ഘട്ടത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. കൂട്ടത്തിലുണ്ടായിരുന്ന രണ്ടു വാഹനങ്ങൾ മാത്രം ഇദ്ദേഹത്തിന് കേടുപാടുകൾ കൂടാതെ […]

Local

വരട്ട്യാക്കില്‍ ഫൈബര്‍ ഫാക്ടറിക്ക് തീപിടുത്തം;ആളപായമില്ല

കുന്നമംഗലം വരട്ട്യാക്കില്‍ ഗ്ലോബല്‍ ഫൈബര്‍ ഫാക്ടറിക്ക് തീപിടിച്ച് ഫൈബര്‍ മുഴുവന്‍ കത്തിനശിച്ചു. .ചേളന്നൂര്‍ കുമാരസ്വാമി ശ്രീശൈലം സോമസുന്ദരന്റെ ഉടമസ്ഥതയിലുള്ള ചകിരി ഫൈബര്‍ ഫാക്ടറിക്കാണ് തീപിടിച്ചത്. നരിക്കുനി, വെള്ളിമാടുകുന്ന് ,മുക്കം ,ബീച്ച് ്‌സ്റ്റേഷനുകളില്‍ നിന്നും 20 ഓളം ഫയര്‍ യൂണിറ്റുകളെത്തി ഒരു മണിക്കൂറോളം പ്രയത്‌നിച്ചതിന് ശേഷമാണ് തീയണക്കാനായത്. അപകടത്തില്‍ ആള്‍ അപായമില്ല .ഉപകരണങ്ങള്‍ക്ക് നാശമില്ലെങ്കിലും, ഫൈബര്‍ മുഴുവന്‍ കത്തിനശിച്ചിട്ടുണ്ട്. . തീപിടുത്തത്തിന് കാരണം അറിവായിട്ടില്ല.

Kerala

കാട്ടുതീയില്‍ മരണം മൂന്നായി; പൊള്ളലേറ്റ ശങ്കരനും മരിച്ചു

  • 17th February 2020
  • 0 Comments

തൃശൂരിലെ ദേശമംഗലത്ത് കാട്ടുതീയില്‍പ്പെട്ട് മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ വാച്ചര്‍ ശങ്കരനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ട്രൈബല്‍ വാച്ചര്‍മാരായ ദിവാകരനും വേലായുധനും നേരത്തെ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാച്ചര്‍ ശങ്കരനെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടക്കാഞ്ചേരി വനം റേഞ്ചില്‍ പൂങ്ങോട് പരിധിയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് സംഭവം. പത്തിലധികം […]

News

ഓമശ്ശേരിയില്‍ പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു

ഓമശ്ശേരി: സംസ്ഥാനപാതയില്‍ ഓമശ്ശേരി പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു. മുക്കത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിനാണ് തീപിടിച്ചത്. ടിപ്പറിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ പെട്ടന്ന് ടിപ്പര്‍ നിര്‍ത്തി ചാടി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളി പടര്‍ന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഗ്നിശമന ഉപകരണം എത്തിച്ചും നാട്ടുകാര്‍ സംഘടിച്ച് വെള്ളം ഒഴിച്ചും തീ നിയന്ത്രണ വിധേയമാക്കി. മുക്കം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.

Local

നല്ലളത്ത് ട്രാവല്‍സിന് തീപ്പിടിച്ച് ഉടമ വെന്ത് മരിച്ചു

കോഴിക്കോട്: നല്ലളം പോലീസ് സ്റ്റേഷനു സമീപം കണ്ണന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് സ്ഥാപനത്തില്‍ തീപിടിച്ച് സ്ഥാപന ഉടമ മരിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് സ്ഥാപന ഉടമയുടെ മൃതദേഹം പോലീസിന് ലഭിച്ചത്. അരീക്കോട് സ്വദേശി സ്വരൂപ് കുമാര്‍ (52) ആണ് മരിച്ചത്. തീപിടുത്തം നടന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കത്തിക്കരിഞ്ഞ സാധനങ്ങള്‍ക്കിടയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Kerala News

സ്മാർട്ടായി അഗ്നിശമനസേന ഇനി കേരളത്തിലും

  • 3rd September 2019
  • 0 Comments

കോഴിക്കോട്: തീനാളങ്ങളെ ഭയക്കാതെ അഗ്നിരക്ഷാ ദൗത്യവുമായി സേനക്കിനി മുന്നോട്ടുപോകാം. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുപവരുന്ന ഫയർ ഫൈറ്റിങ് ഷൂട്ട് ഇനി കേരള അഗ്നിശമനസേന വിഭാഗത്തിൽ. ജീവനക്കാരുടെ ശാരീരികമായ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുതിയ പദ്ധതിയുടെ ഭാഗമായാണ് ഫയർ ഫൈറ്റിങ് ഷൂട്ട് കേരളത്തിൽ എത്തുന്നത്. ചൂട് പ്രതിരോധകുപ്പായമായ ഫയർ ഫൈറ്റിങ് ഷൂട്ട് എന്ന സംരക്ഷണ വസ്ത്രത്തിന് ഹെൽമെറ്റ്‌, റെയിൻകോട്ട്‌, ഫയർ സ്യൂട്ട്‌ എന്നിവയുൾപ്പെടെ 30,000 രൂപ വിലവരും. മൂന്ന്‌ ആവരണമുള്ള ഈ കുപ്പായം റേഡിയേഷനും തടയും. 50 […]

Kerala Local

കോതമംഗലത്ത് സ്‌കൂള്‍ വാനിന് തീപിടിച്ചു

  • 2nd September 2019
  • 0 Comments

കൊച്ചി: കോതമംഗലത്ത് സ്‌കൂള്‍ വാനിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികൾ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോതമംഗലം മാലിപ്പാറ ഫാത്തിമ മാതാ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനിനാണ് തീപിടിച്ചത്. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

error: Protected Content !!