Kerala News

തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു ഇരുവരും ഗുരുതരാവസ്ഥയിൽ

  • 17th December 2021
  • 0 Comments

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ശേഷം പ്രതിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ 9-50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുന്നേയാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്.പിന്നാലെ യുവാവും പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് ഇരുവരും ഗുരുതരാവസ്ഥയിലാണ്. തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരമാകെ തീ ആളി പടരുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് […]

Kerala News

വടകര താലൂക്ക് ഓഫീസില്‍ തീപിടുത്തം

  • 17th December 2021
  • 0 Comments

വടകര താലൂക്ക് ഓഫീസിൽ തീ പിടുത്തം.രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. എന്തൊക്കെ രേഖകള്‍ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ. തീ അണച്ച ശേഷം മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ.

National News

കൊവിഡ് ഐ.സി.യുവില്‍ തീപിടുത്തം;13 രോഗികൾ വെന്തുമരിച്ചു

  • 23rd April 2021
  • 0 Comments

മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ വിരാറിലെ കൊവിഡ് ഐ.സി.യുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള വിരാറിൽ സ്ഥിതി ചെയ്യുന്ന വിജയ് വല്ലഭ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.15 ഓടെയാണ് ആശുപത്രിയിൽ തീ പടർന്നത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം കൊവിഡ് ചികിത്സയിൽ കഴിഞ്ഞവരാണ്.തീപിടുത്തത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് […]

Kerala News

നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ നിലയില്‍

  • 23rd February 2021
  • 0 Comments

നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു . പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. തീയണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരുടെയും നില ഗുരുതരമായി തുടരുന്നു . ആത്മഹത്യാ ശ്രമമാണെന്ന് […]

National News

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം

  • 21st January 2021
  • 0 Comments

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഇന്ത്യയില്‍ വിതരണം ആരംഭിച്ചിരിക്കുന്ന കൊവിഡ് വാക്സിന്‍ കൊവിഷീല്‍ഡിന്റെ ഇന്ത്യയിലെ ഉത്പാദകരാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഉച്ചയ്ക്ക് ശേഷമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെര്‍മിനല്‍ ഒന്നില്‍ അഗ്‌നിബാധയുണ്ടായത്. ഫയര്‍ഫോഴ്സ് ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തം മൂലം കോവിഷീല്‍ഡിന്റെ ഉത്പാദനം തടസപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Kerala News

മലബാർ എക്‌സ്പ്രസ് ട്രെയിനില്‍ തീപ്പിടുത്തം

  • 17th January 2021
  • 0 Comments

മലബാർ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വര്‍ക്കലയ്ക്ക് സമീപമെത്തിയപ്പോള്‍ ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു .ഉടന്‍ തീയണച്ചതിനാല്‍ വന്‍അപകടം ഒഴിവായി. രാവിലെ 7.45ഓടെയാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പെടുത്തി. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തമുണ്ടായ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകള്‍ ഉരസിയുള്ള തീപ്പൊരിയില്‍ നിന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Trending

തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ ആത്മഹത്യാ ശ്രമം; ഗൃഹനാഥന്‍ മരിച്ചു

  • 28th December 2020
  • 0 Comments

തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് കോളനിയിലെ രാജനാണ് മരിച്ചത്. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായതായും വിവരം. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജന്‍ പ്രതികരിച്ചിരുന്നു.

കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൌണിൽ വൻ തീപ്പിടുത്തം

  • 20th December 2020
  • 0 Comments

കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൌണിൽ തീപ്പിടുത്തം. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ വെൽഡിംഗ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെൽഡിംഗ് ജോലികൾക്കിടെ തീപ്പൊരി പടർന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. 12 വർഷമായി പ്രവർത്തിക്കുന്ന കമ്പനി പറവൂർ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാൽ കമ്പനിയിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തം ഒഴിവായി. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്.

Local News

പെരിങ്ങൊളം മുണ്ടക്കലിൽ യുവാവ് തീ കൊളുത്തിയ ശേഷം അയൽവാസിയുടെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് : പെരിങ്ങൊളം മുണ്ടക്കലിൽ യുവാവ് തീ കൊളുത്തിയ ശേഷം അയൽവാസിയുടെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ 10. 30 നാണ് മുണ്ടക്കൽ തെക്കും പാടുംപറ്റ സ്വദേശി റിജേഷ് (33) മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി അയൽവാസിയുടെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളുടെ മൊഴി രേഖപെടുത്തി. ഇയാളുടെ ആരോഗ്യ നില കണക്കിലെടുത്ത് […]

Kerala

ഒറ്റ ഫയൽ പോലും പൂർണ്ണമായി കത്തിയിട്ടില്ല ഭാഗികമായി കത്തി നശിച്ചത് ‘ 25 ഫയലുകൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ‌ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സംശയമില്ലെന്ന് പൊലീസ്. ഗുരുതരമായ ആരോപണവുമായി ബി ജെ പി യും കോൺഗ്രസ്സും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒറ്റ ഫയൽ പോലും പൂർണമായി കത്തി നശിച്ചിട്ടാല്ലായെന്നും. ആകെ ഭാഗികമായി കത്തി നശിച്ചത് 25 ഫയലുകളാണെന്നും അന്വേഷണ സംഘം. ഇവ പൂർണമായി കത്തി നശിക്കാത്തതിനാൽ സ്കാൻ ചെയത് സൂക്ഷിക്കുന്ന നടപടികളിലേക്ക് അധികൃതർ നീങ്ങുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ ഒന്നും തന്നെ ഭാഗികമായി കത്തി നശിച്ചതിൽ ഇല്ലായെന്ന് പുറത്ത് വരുന്ന വാർത്തകൾ. സെക്രട്ടേറിയറ്റിലെ […]

error: Protected Content !!