Kerala News

‘കിണറുകളില്‍ വാതക സാന്നിദ്ധ്യം’കൂറ്റനാട് കിണറുകൾ കത്തുന്നു

  • 14th March 2022
  • 0 Comments

പാലക്കാട് ജില്ലയിലെ കൂറ്റനാട് കിണറുകളില്‍ വാതക സാന്നിദ്ധ്യം. കിണറ്റിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സാഹചര്യമാണ് പ്രദേശത്ത് നിലവിലുള്ളത്. പ്രദേശത്തെത്തിയ വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക. മിനറല്‍ ഓയില്‍ കണ്ടന്റിന്റെ സാന്നദ്ധ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിണറ്റിലെ വെള്ളം പരിശോധിക്കുന്നതിനൊപ്പം മണ്ണും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, അടുത്തുള്ള പെട്രോള്‍ പമ്പില്‍ ലീക്കുണ്ടാകുന്നുണ്ടെന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുവെന്നാണ് […]

Kerala News

സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം; തീ നിയന്ത്രണ വിധേയമായി

  • 3rd March 2022
  • 0 Comments

തൃശൂർ അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്ന് തീപടര്‍ന്ന് കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റുകൾ നശിച്ചു. കാറ്റ് വീശുന്നതിനാൽ അതിവേഗത്തിലാണ് കരിയിലകളിലേക്കും വൃക്ഷങ്ങളിലേക്കും തീ പടരുന്നത്. നിലവിൽ തീ നിയന്ത്രണ വിധേയമായി.ആർക്കും പരിക്കുകളില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. മേഖലയിൽ കനത്ത പുക ഉയർന്ന് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്..

Kerala News

വെമ്പായം ഹാർഡ് വെയർ കടയിലെ തീപ്പിടുത്തം; മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം വീട്ടുകാർക്ക് കൈമാറി

  • 27th February 2022
  • 0 Comments

ഇന്നലെ വെമ്പായത്ത് ഹാർഡ് വെയർ കടയിൽയുണ്ടായ തീപിടുത്തിൽ മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയിൽ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ല. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയത് അതുകൊണ്ടാകാം എന്നാണ് പോലീസ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിൻറിലേക്ക് വീണ് ഇന്നലെ വൈകുന്നേരം 7.30 നാണ്ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളിൽ […]

National News

ഹരിയാനയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം

  • 24th February 2022
  • 0 Comments

ഹരിയാനയിൽ സോനിപത്തിലെ കുണ്ഡ്‌ലി വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം .കാരണം കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. ഹരിയാന അഗ്നിശമന സേനയുടെ വാഹനങ്ങൾ തീ അണയ്ക്കാൻ സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഫാക്ടറി ഉടമ ഡൽഹി ഫയർ ഡിപ്പാർട്ട്‌മെന്റിനോട് സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് ആറ് വാഹനങ്ങൾ കൂടി അയച്ചു. ഇതിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കത്തിനശിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.

National News

ബിഹാറിലെ മധുബനിയില്‍ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനില്‍ തീപിടുത്തം;ആളപായമില്ല

  • 19th February 2022
  • 0 Comments

ബിഹാറിലെ മധുബനിയില്‍ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനില്‍ തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ജയ്‌നഗറില്‍ നിന്ന് ന്യൂ ഡല്‍ഹിയിലേക്ക് പോകുന്ന സ്വാതന്ത്ര്യ സേനാനി എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. #WATCH | Fire breaks out in an empty train at Madhubani railway station in Bihar pic.twitter.com/Rps2N8gwKk — ANI (@ANI) February 19, 2022 രാത്രിയില്‍ മധുബനിയിലെത്തിയ ട്രെയിനില്‍ തീ പിടിത്തമുണ്ടായ സമയത്ത് ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. രാവിലെ ട്രെയിനിലേക്ക് തീ പടര്‍ന്നുകയറുന്നത് സ്റ്റേഷനില്‍ നിന്നിരുന്ന ആളുകളുടെ […]

International News

കത്തിയമർന്നത് പോർഷെ കാറുകൾ ഒപ്പം ഔഡിയും ലംബോർഗിനിയും;അറ്റ്‌ലാന്റിക് സമുദ്രത്തിൽ ചരക്കുകപ്പലിന് തീപ്പിടിച്ചു

  • 18th February 2022
  • 0 Comments

അറ്റ്ലാന്റിക് സമുദ്രത്തിൽ അസോറസ് ദ്വീപിന് സമീപം ചരക്കു കപ്പലിന് തീപിടിച്ചു. ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടെയുള്ള വാഹനനിര്‍മാതാക്കളുടെ ആയിരക്കണക്കിന് വാഹനങ്ങളുമായി ‘ദി ഫെലിസിറ്റ് ഏസ്’ എന്ന പനാമ ചരക്കുക്കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപിന് സമീപം കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 22 ജീവനക്കാരുണ്ടായിരുന്ന കപ്പലിന് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും രക്ഷിച്ചു. വടക്കൻ അറ്റ്ലാന്റ്റിക് സമുദ്രത്തിൽ പോർച്ചുഗലിന് സമീപം അസോറസ് ദ്വീപിനടുത്തായി കപ്പൽ നിന്ന് കത്തുകയാണ്.ഉപേക്ഷിച്ചനിലയിലുള്ള കപ്പല്‍ കടലിലൂടെ ഒഴുകുകയാണ്. കപ്പലിന് തീപിടിച്ചതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി […]

Kerala News

മലമ്പുഴ ആശുപത്രി മാലിന്യ പ്ലാൻ്റിലെ തീപിടുത്തം; വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു

  • 17th January 2022
  • 0 Comments

പാലക്കാട് മലമ്പുഴയിലെ ആശുപത്രി മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീ അണയ്ക്കാനായില്ല. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത് തീ പിടുത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മുഴുവൻ കത്തി തീരുക മാത്രമാണ് വഴിയെന്നാണ് . ഫയർഫോഴ്സ് അനുമാനം അനുസരിച്ച് ഇന്ന് രാത്രിയോ നാളെയോ മാത്രമേ മാലിന്യം പൂർണമായും കത്തി തീരൂ. ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാ​ന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ “ഇമേജി’ലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. […]

Kerala News

മലമ്പുഴ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം

  • 16th January 2022
  • 0 Comments

പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിൽ തീ പിടുത്തം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടരുകയാണ് . പാലക്കാട് ജില്ലയിലെ കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎൽഎമാർ രംഗത്ത് വന്നു. തീ പിടുത്തിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്നും കാട്ടുതീ പടർന്നതാണ് തീപിടിക്കാൻ കാരണമെന്ന് കരുതുന്നില്ലന്നും കോൺഗ്രസ്, സിപിഎം നേതാക്കൾ പറഞ്ഞു . സംസ്കരിക്കാവുന്നതിലധികം […]

Kerala News

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം;തെങ്ങ് ഉൾപ്പെടെ മരങ്ങൾ കത്തിനശിച്ചു

  • 3rd January 2022
  • 0 Comments

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയിൽ വൻ തീപിടിത്തം.ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് സ്ഫോടന ശബ്ദമുയരുന്നതും, പിന്നിൽ വീടുകളുള്ളതും ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. ഫയർഫോഴ്‌സ് എത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഉച്ചയ‌ക്ക് 12 മണിക്കാണ് തീപിടിത്തമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ആദ്യം ഒരു യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ അണയ‌്ക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും തീ അണയ‌്‌ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിച്ച ആക്രി ഗോഡൗണിന് ചുറ്റിലുമായി അമ്പതിലധികം വീടുകളുണ്ട്.

Kerala News

വടകര താലൂക്ക് ഓഫിസ് തീപിടുത്തം; ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍

  • 18th December 2021
  • 0 Comments

വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ ഇന്നലെയുണ്ടായ തീപ്പിടിത്തത്തില്‍ ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷാണ് പിടിയിലായത്. വടകര ടൗണിൽ അലഞ്ഞു തിരിഞ്ഞ നടക്കുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ആന്ധ്ര സ്വദേശി മറ്റൊരു കെട്ടിടത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി നേരത്തെ ഇയാൾ തീയിട്ടിരുന്നു. സിസിടിവി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീയിട്ടത് ഇയാളാണോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ […]

error: Protected Content !!