News Trending

സംസ്ഥാനത്ത് കോവിഡ് രണ്ട് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. വയനാട്, എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിൽ കാരക്കാമല സ്വദേശി മൊയ്തു (59) ആണ് മരിച്ചത്. കരൾ,കിഡ്‌നി, സംബന്ധമായ രോഗങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസി (75)യാണ് മരിച്ച മറ്റൊരാൾ . മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. ദേവസിക്ക് പ്രമേഹവും […]

News

പ്രതിദിന കോവിഡ് രോഗികളില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കോവിഡ്

രാജ്യത്ത് പ്രതിദിനെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 871 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 22,68,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,83,489 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 6,39,929 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 45,257 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ ഇന്നലെ 9,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,711 പേര്‍ രോഗമുക്തി […]

News Trending

കോവിഡ് -19 ഇന്ന് 66 പോസിറ്റീവ് കൂടി 71 പേര്‍ക്ക് രോഗമുക്തികോഴിക്കോട് – ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കേസുകള്‍

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 52 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 6 • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 1) കൊടുവളളി സ്വദേശി (27) […]

News

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരണം. ഇക്കാര്യം അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ ട്വീറ്റർ ഹാൻഡിലൂടെ അറിയിച്ചത്. ഒരാഴ്ചക്കുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയ മുഴുവണ് ആളുകളും കോവിദഃ പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രണബ് മുഖർജി പറഞ്ഞു. ‘മറ്റൊരു ചികിത്സയ്ക്കായി ആശുപത്രിയിൽ പോയപ്പാഴാണ് തനിക്ക് കോവിഡ് പോസിറ്റീവാകുന്നതെന്നും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം നിരക്ഷണത്തിൽ പോകണമ. കൊവിഡ് ടെസ്റ്റിന് വിധേയരാകുകയും വേണമീനുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിചത്

News

കോവിഡ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 62,064 പുതിയ കേസുകള്‍

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62,064 കൊവിഡ് കേസുകള്‍. 1007 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,15,074 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത് 44,386 പേരാണ്. 6,34,945 പേരാണ് ചികിത്സയില്‍ തുടരുന്നത്. 15,35,743 പേര്‍ രോഗമുക്തരായി. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,248 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ […]

News

വലിയങ്ങാടിയിൽ 14 പേർക്ക് കൊവിഡ്

കോഴിക്കോട്: വലിയങ്ങാടിയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരണം. ഇതിൽ ആറു പേർ വലിയങ്ങാടിയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ള എട്ടു പേർ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. വലിയങ്ങാടിയിൽ 664 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വലിയങ്ങാടിയിൽ കൊവിഡ് അതിവ്യാപനം ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ശക്തമായ ജഗ്രത പ്രദേശത്ത് തുടരും

News

ഇന്നലെ കാസർഗോഡ് മരിച്ച പന്നിപ്പാറ സ്വദേശിനിയ്ക്ക് കോവിഡ്

കാസർഗോഡ്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരണപ്പെട്ട കാസർഗോഡ് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ ശേഷം നടന്ന ശേഷം ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 82 വയസായിരുന്നു. ട്രൂനാറ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തുടർ നടപടിക്രമങ്ങൾ. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മരണം. സ്രവം വിശദമായ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് […]

News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി ശക്തമായി തുടരുന്നു. നിലവിൽ രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. ഒറ്റ ദിവസത്തെ ഏറ്റവും കൂടുതല്‍ എണ്ണമാണ് ശനിയാഴ്ച ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം അറുപതിനായിരം കടക്കുന്നത്. അതേസമയം ഇന്നലെ മാത്രം 861 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 43,453 ആയി 65,410 രോഗികളാണ് പുതുതായി ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ […]

Kerala News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം

തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന പേയാട് പള്ളിമുക്ക് പ്രിയദർശിനി നഗറിൽ സ്വദേശി തങ്കപ്പൻ (72 ) മരണപ്പെട്ടു. ആറു മാസത്തോളമായി സ്വകാര്യ ആശുപത്രിയിൽ ഇഎൻടി ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച തങ്കപ്പന് ആശുപത്രി അധികൃതർ സർജറി നിശ്ചയിച്ചിരുന്നു. സർജറിക്ക് മുമ്പായി നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഫലം പോസിറ്റീവാകുന്നത്. തുടർന്ന് തങ്കപ്പനെ മെഡിക്കൽ കോളജിലേക്കു മാറ്റി. രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് തങ്കപ്പൻ മരിച്ചത്.

error: Protected Content !!