National News

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ്

ന്യൂഡല്‍ഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലൂടെയാണ് അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’ മന്ത്രി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ കുറച്ചുദിവസങ്ങൡലായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗ ചെയ്‌താൽ കോവിഡ്‌ വരില്ലെന്ന നായിക്കിന്റെ പ്രസ്‌താവന നേരത്തെ വലിയ ചർച്ചയായിരുന്നു.

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 93 പേർക്ക് കോവിഡ്

ജില്ലയില്‍ 93 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 64 പേര്‍ക്ക് കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 12) 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 17 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി […]

News

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 പേർക്ക് കോവിഡ്

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കോവിഡ് . 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1200 ഓളം തടവുകാര്‍ ഉണ്ട്. അതിനാല്‍ തന്നെ അടുത്തദിവസങ്ങളില്‍ ജയിലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് വിവരം. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ വ്യാപന സാധ്യത കണക്കിലെടുത്ത് ജയിലില്‍ തന്നെ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും.

Kerala

കോഴിക്കോട് തിരുവമ്പാടിയില്‍ എസ്‌ഐ ഉള്‍പ്പെടെ 5 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : തിരുവമ്പാടിയില്‍ എസ്‌ഐ ഉള്‍പ്പെടെ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് സ്‌റ്റേഷനില്‍ നാല് പേര്‍ക്ക് പിസിആര്‍ ടെസ്റ്റിൽ കഴിഞ്ഞ ദിവസവും എസ് ഐ യ്ക്ക് ഇന്നും രോഗം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അക്ഷയ സെന്ററിലെ ജീവനക്കാരിയിൽ നിന്നുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് കോണ്‍ടാക്ട് ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞ ദിവസം പോലീസുകാര്‍ അക്ഷയ സെന്ററിൽ പോയിരുന്നു. 44പേരാണ് തിരുവമ്പാടിയിൽ നിലവിൽ പോലീസ് സ്‌റ്റേഷനില്‍ സേവനം നടത്തുന്നത്. മുഴുവൻ പേരും നിരീക്ഷണത്തിൽ […]

National News

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ 60,963 പുതിയ രോഗികൾ

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. കഴിഞ്ഞ ദിവസം പ്രതിദിന കണക്കുകളിൽ 53000 ആയി അൽപ്പമൊന്ന് ശമനം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും രാജ്യത്ത് അറുപതിനായിരം കടന്നു. 60,963 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,29,639 ആയി. 24 മണിക്കൂറിനിടെ 834 മരണം റിപ്പോർട്ട് ചെയ്‌തു. ആകെ മരണം 46,091. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 64,3948 പേർ ചികിത്സയിലാണ്. ഇതുവരെ 16,39,599 പേർ രോഗമുക്തരായി. ഓഗസ്റ്റ് 11 […]

Kerala

പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ഡോക്ടർ ഉൾപ്പടെ കുന്ദമംഗലത്ത് രണ്ടു പേർക്ക് കൂടി കോവിഡ്

കോഴിക്കോട് : ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഏറെ ആശങ്ക ചെലുത്തുന്ന സാഹചര്യം നില നിൽക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് പരിശോധനയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ൽ താമസിക്കുന്ന ഒരു ഡോക്ടർക്കും. 13 വാർഡിലെ മറ്റൊരു സ്വദേശിക്കും രോഗം സ്ഥീരീകരിച്ചു. തന്റെ നിസ്വാർത്ഥ സേവനത്തിലൂടെ ഈ കോവിഡ് കാലത്ത് പാലക്കാട് ജില്ലയിൽ സജീവമായ പ്രവർത്തനത്തിലൂടെ മാതൃകയായ വ്യക്തിയാണ് രോഗം സ്ഥിരീകരിച്ച ഡോക്ടർ. ആദ്യ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായിരുന്നുവെങ്കിലും തുടർന്ന് നടത്തിയ പി സി ആർ […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 123 പേര്‍ക്ക് കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ […]

Trending

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. . രോഗം സ്ഥിരീകരിച്ചവരില്‍ 1242 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 105 പേരുടെ ഉറവിുടം വ്യക്തമല്ല. 62 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 1426 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇന്ന് 5 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഭേദമായവരുടെ ജില്ലതിരിച്ചുള്ള കണക്ക്-  […]

International

ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ

ലോകം ആകാംക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുട്ടിന്‍ കോവിഡ് വാക്സിന്‍ ഔദ്യോഗികമായി പുറത്തിറക്കി. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസില്‍നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്ന് തങ്ങളുടെ വാക്സിന്‍ പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്സിന്‍ വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്സിന്‍ ലഭിച്ചു. അവള്‍ സുഖമായിരിക്കുന്നു.’ റഷ്യന്‍ […]

Kerala National News

രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കോവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കോവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കോൺഫറൻസ് സ്ഥിതിഗതികൾ വ്യക്തമാക്കിയുള്ള യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പരിശോധനകൾ ഇനിയും ഉയർത്തുമെന്നും രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. കർണാടക […]

error: Protected Content !!