Kerala

വ്യാപനം രൂക്ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളായി 100 ഓളം തടവുകാര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 143 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ജയില്‍ ആസ്ഥാനവും രണ്ടുദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ജയിലിലെ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. സ്‌പെഷ്യല്‍ സബ് ജയിലിലെ ഒരാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനാ ഫലങ്ങള്‍ വൈകുന്നേരത്തോടെ […]

News

മലപ്പുറം ജില്ലാ കളക്ടർ ഉൾപ്പടെ 21 പേർക്ക് കോവിഡ്

മലപ്പുറം : ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ്. പെരിന്തൽമണ്ണ സബ് കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജൻ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. ജില്ലാ കളക്ടർ നേരത്തെ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് അറിയിച്ചിരുന്നു. നിലവിൽ കളക്ടർമാർ ഉൾപ്പടെ 21 ഉദ്യോഗസ്ഥർക്കും കോവിഡ്സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം ഉള്ള പ്രമുഖർ കരിപ്പൂർ സന്ദർശിക്കുകയും യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിൽ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ട്. വിമാനാപകടത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കാണ് കോവിഡ് രോഗബാധ. രോഗം ബാധിച്ചവരുടെ കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചിട്ടുണ്ട്.

National

വ്യാപനം രൂക്ഷം രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 1007 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്നു . ആശങ്ക ഉയർത്തി പ്രതിദിന മരണ നിരക്കിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് രേഖപെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പുതിയ രോഗികളാണ് രേഖപെടുത്തിയത്. ഇതോടെ രോഗികളുടെ എണ്ണം 25 ലക്ഷത്തിനോടടുക്കുകയാണ്. ആകെ രോഗികളുടെ എണ്ണം 24,61,191 ആയി. കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടത് 1007 പേര്‍ക്കാണ്. ഇതോടെ 48,040 പേർ രാജ്യത്ത് മരണപ്പെട്ടു. 17,51,556 പേര്‍ രോഗമുക്തി നേടി.

Entertainment News

ചലച്ചിത്ര നടി നിക്കി ഗൽറാണിക്ക് കോവിഡ്

പ്രമുഖ സിനിമ നടി നിക്കി ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴചയാണ് രോഗം സ്ഥിരീകരിച്ചതെന്നും തൊണ്ടവേദന, പനി, രുചിയില്ലായ്മ എന്നി ചെറിയ രോഗ ലക്ഷണങ്ങളായിരുന്നു ആദ്യം കണ്ടതെന്നും നടി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പറയുന്നു. തന്നെ പരിചരിച്ച ഡോക്ടർക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും പോസ്റ്റിൽ നന്ദി അറിയിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം എല്ലാ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നുവെന്നും നാടിനു വേണ്ടി എല്ലാ ആളുകളും കോവിഡ് നിർദ്ദേശങ്ങൾ അനുസരിച്ച് […]

News

കാരന്തൂരില്‍ ഒരു കോവിഡ് കേസ് കൂടി

കാരന്തൂരില്‍ ഒരു കോവിഡ് കേസ് കൂടി സ്ഥിരീകരിച്ചു. 70 വയസുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഉറവിടം വ്യക്തമല്ല. നേരത്തെ കാരന്തൂര്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഉണ്ടായിരുന്നു. ഇന്ന് കുന്ദമംഗലത്ത് 65 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ എല്ലാവര്‍ക്കും ഫലം നെഗറ്റീവായിരുന്നു.

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 98 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 98 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തരായി. ജില്ലയില്‍ 98 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 80 പേര്‍ക്ക് കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 13) 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 80 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ […]

Kerala

ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15. ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് […]

Kerala

കരുതലിന്റെ കരുത്തിനായി കോവിഡ് ബ്രിഗേഡ്

സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാല്‍ മരണ നിരക്ക് കൂടുമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ട് വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങള്‍ വിപുലപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം മനുഷ്യ വിഭവ ശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം […]

News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം

കോവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ പടിയൂർ സ്വദേശി സൈമൺ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ ആന്റിജൻ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. തുടർന്നുള്ള പരിശോധനാഫലം വന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു. അതിനിടെ കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരൻ ആണ് മരിച്ചത്. അർബുദബാധിതനായിരുന്നു.

News

രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പേര്‍ക്ക് കോവിഡ്; മരണം അരലക്ഷത്തിലേക്ക്

ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 66,999 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 23,96,637 ആയി. ഇന്നലെ മാത്രം 942 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ഇതോടെ മരണം 47,033 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുള്ളത്. ബുധനാഴ്ച മാത്രം 12,712 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധയേറ്റവരുടെ എണ്ണം 5,48,313 ആയി. 18,650 […]

error: Protected Content !!