കോഴിക്കോട് : തിരുവമ്പാടിയില്‍ എസ്ഐ ഉള്‍പ്പെടെ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് സ്റ്റേഷനില്‍ നാല് പേര്‍ക്ക് പിസിആര്‍ ടെസ്റ്റിൽ കഴിഞ്ഞ ദിവസവും എസ് ഐ യ്ക്ക് ഇന്നും രോഗം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അക്ഷയ സെന്ററിലെ ജീവനക്കാരിയിൽ നിന്നുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് കോണ്ടാക്ട് ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞ ദിവസം പോലീസുകാര്‍ അക്ഷയ സെന്ററിൽ പോയിരുന്നു. 44പേരാണ് തിരുവമ്പാടിയിൽ നിലവിൽ പോലീസ് സ്റ്റേഷനില്‍ സേവനം നടത്തുന്നത്. മുഴുവൻ പേരും നിരീക്ഷണത്തിൽ പോകും. പോലീസ് സ്റ്റേഷൻ താൽകാലികമായി അടച്ചിടാനുള്ള സാഹചര്യവും നില നിൽക്കുന്നുണ്ട്.