കോഴിക്കോട്: വലിയങ്ങാടിയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരണം. ഇതിൽ ആറു പേർ വലിയങ്ങാടിയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ള എട്ടു പേർ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്.
വലിയങ്ങാടിയിൽ 664 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വലിയങ്ങാടിയിൽ കൊവിഡ് അതിവ്യാപനം ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.
ശക്തമായ ജഗ്രത പ്രദേശത്ത് തുടരും