സിസ്റ്റര്‍ അഭയ കൊലക്കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം ആരംഭിച്ചു. ക്രിമിനല്‍ ചട്ടപ്രകാരം സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സൂചന. കേസില്‍ രഹസ്യമൊഴി നല്‍കിയ നാലാം സാക്ഷിയായ സഞ്ജു പി മാത്യു, അന്‍പതാം സാക്ഷിയായ സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കെതിരെയാണ് സിബിഐ നിയമനടപടി സ്വീകരിക്കുന്നത്. സിസ്റ്റര്‍ അഭയ കേസിലെ ഇരുപത്തി മൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയകൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ […]




