സിസ്റ്റര്‍ അഭയ കൊലക്കേസ്: ഇരുപത്തി മൂന്നാം സാക്ഷി അച്ചാമ്മയും കൂറുമാറി

0
352

സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തി മൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ.

അഭയകൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐക്ക് നല്‍കിയ മൊഴി. പക്ഷെ അസ്വാഭാവിമായ താന്‍ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയില്‍ മൊഴി നല്‍കി.

കഴിഞ്ഞ ദിവസം കേസിലെ നാലാം സാക്ഷി കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന്‌ പുറത്ത്‌ കണ്ടിരുന്നുവെന്ന്‌ മൊഴി നൽകിയിരുന്നത് എന്നാൽ സാക്ഷി ആ മൊഴി വിചാരണയ്ക്കിടെ മാറ്റി. അതോടൊപ്പം തന്നെ കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റര്‍ അഭയയോടൊപ്പം താമസിക്കുകയും ചെയ്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി പറയുകയായിരുന്നു സിസ്റ്റർ അനുപമ.

LEAVE A REPLY

Please enter your comment!
Please enter your name here