ന്യൂഡൽഹി: ഐഎൻഎസ് മാക്‌സ് മീഡിയ അഴിമതി കേസിൽ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ കോടതിയിൽ ഹാജരാക്കി. ഭാര്യ നളിനി ചിദംബരവും മകൻ കാർത്തി ചിദംബരവും അഭിഭാഷകൻ കപിൽ സിബലും കോടതിയിലെത്തി.
ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്ന് സിബിഐ കോടതിയിൽ വാദിച്ചു. ചിദംബരത്തെ 5 ദിവസം കസ്റ്റഡിയിൽ ലഭിക്കാനായി സിബിഐ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേസമയം ചിദംബരം കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ വിടാനാണ് കോടതിയുടെ തീരുമാനനാമെങ്കില്‍ ജാമ്യാപേക്ഷ പിന്നീടേ പരിഗണിക്കുകയുള്ളൂ. ‘ലോക്കപ്പ് സ്യൂട്ട്-3’ലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.